Suspension Of MPs: റെക്കോര്‍ഡ് സസ്പെൻഷന്‍!! 49 എംപിമാര്‍കൂടി പുറത്ത്

Parliament Security Breach: സുപ്രിയ സുലെ, മനീഷ് തിവാരി, ശശി തരൂർ, എംഡി ഫൈസൽ, കാർത്തി ചിദംബരം, സുദീപ് ബന്ധോപാധ്യായ, ഡിംപിൾ യാദവ്, ഡാനിഷ് അലി എന്നിവരുൾപ്പെടെയുള്ളവര്‍ ഇന്ന് പുറത്തായവരില്‍ ഉള്‍പ്പെടുന്നു.   

Written by - Zee Malayalam News Desk | Last Updated : Dec 19, 2023, 04:08 PM IST
  • ശീതകാല സമ്മേളനത്തില്‍ ഇതുവരെ 141 പ്രതിപക്ഷ എംപിമാരെയാണ് പാർലമെന്‍റിന്‍റെ ഇരുസഭകളിൽനിന്നുമായി സസ്പെൻഡ് ചെയ്തിരിയ്ക്കുന്നത്.
Suspension Of MPs: റെക്കോര്‍ഡ് സസ്പെൻഷന്‍!! 49 എംപിമാര്‍കൂടി പുറത്ത്

Parliament Security Breach: ഒരു പാര്‍ട്ടി, ഒരു രാജ്യം ...!! ശീതകാല സമ്മേളനത്തിന്‍റെ അവശേഷിക്കുന്ന ദിവസങ്ങളില്‍ NDA അംഗങ്ങള്‍ മാത്രമായിരിയ്ക്കും ഒരു പക്ഷേ സഭയില്‍ അവശേഷിക്കുക...!! 

കഴിഞ്ഞ ദിവസം പാർലമെന്‍റിൽ സംഭവിച്ച സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. എന്നാല്‍, ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തിയില്ല എന്ന് മാത്രമല്ല, പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പുറത്താകുകയും ചെയ്തു. 

Also Read:  Horoscope Today December 19: ഈ രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത്‌ വന്‍ നേട്ടം!! ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?

കഴിഞ്ഞ ദിവസം, രാജ്യസഭയിൽ നിന്നുള്ള 34 അംഗങ്ങളേയും ലോക്‌സഭയിൽ നിന്നുള്ള 33  പേരും അംഗങ്ങളേയും  സസ്പെൻഡ് ചെയ്തിരുന്നു. ഇരു സഭകളില്‍ നിന്നുമായി മൊത്തം 67 പ്രതിപക്ഷ എംപിമാരെയാണ് സസ്പെൻഡ് ചെയ്തിരിയ്ക്കുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ടവരില്‍ കോണ്‍ഗ്രസ്‌ നേതാവ് അധീർ രഞ്ജൻ ചൗധരിയും ഉള്‍പ്പെടുന്നു.

Also Read:  COVID-19 Subvariant JN.1: പുതിയ കോവിഡ് വകഭേദം ആശങ്ക പടര്‍ത്തുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്  
 
എന്നാല്‍, അവശേഷിച്ച അംഗങ്ങള്‍ ഇന്നും സഭയില്‍ ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ സ്പീക്കര്‍ പുറത്താക്കല്‍ നടപടി തുടരുകയായിരുന്നു.  റിപ്പോര്‍ട്ട് അനുസരിച്ച് 49 പ്രതിപക്ഷ എംപിമാരെയാണ് ഇന്ന് ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അവരുടെ 'അനിയന്ത്രിതമായ പെരുമാറ്റം" ആണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് 

സുപ്രിയ സുലെ, മനീഷ് തിവാരി, ശശി തരൂർ, എംഡി ഫൈസൽ, കാർത്തി ചിദംബരം, സുദീപ് ബന്ധോപാധ്യായ, ഡിംപിൾ യാദവ്, ഡാനിഷ് അലി എന്നിവരുൾപ്പെടെയുള്ളവര്‍ ഇന്ന് പുറത്തായവരില്‍ ഉള്‍പ്പെടുന്നു.   

ശീതകാല സമ്മേളനത്തില്‍ ഇതുവരെ 141 പ്രതിപക്ഷ എംപിമാരെയാണ്  പാർലമെന്‍റിന്‍റെ   ഇരുസഭകളിൽനിന്നുമായി സസ്പെൻഡ് ചെയ്തിരിയ്ക്കുന്നത്. 

അതേസമയം, സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ്‌ നേതാവ് എംപി ശശി തരൂർ രംഗത്തെത്തി. 

"ഈ ഘട്ടത്തിൽ, നിർഭാഗ്യവശാൽ, ഇന്ത്യയിലെ പാർലമെന്‍ററി ജനാധിപത്യത്തിന് ചരമവാർത്തകൾ എഴുതാൻ തുടങ്ങേണ്ടിയിരിക്കുന്നു...ഇന്ന്, എന്‍റെ സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ഞാനും പ്രതിഷേധത്തിൽ പങ്കുചേർന്നു, അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ശീതകാല സമ്മേളനത്തിന്‍റെ അവശേഷിക്കുന്ന ഭാഗത്തേക്ക് സസ്‌പെൻഡ് ചെയ്തു. യാതൊരു ചർച്ചയും കൂടാതെ  ബില്ലുകൾ പാസാക്കാൻ ഇത് സര്‍ക്കാരിനെ സഹായിയ്ക്കും. ഇത് പാർലമെന്‍ററി ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്ന് ഞാൻ കരുതുന്നു, തരൂര്‍ പറഞ്ഞു.  

ഡിസംബർ 13-ന് നടന്ന സംഭവത്തിൽ, ഏറെ സുരക്ഷിതമായ കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കണം എന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിന് ഇരുസഭകളും സാക്ഷിയായി.  

അതേസമയം, പാർലമെന്‍റിൽ കഴിഞ്ഞ ദിവസം ഉണ്ടായ സുരക്ഷാ വീഴ്ച രാഷ്ട്രീയവൽക്കരിക്കരുത് എന്നായിരുന്നു സ്പീക്കര്‍ ഓം ബിര്‍ള കൂടെക്കൂടെ ആവശ്യപ്പെട്ടത്.  

സഭയില്‍നിന്നും പുറത്താ ക്കപ്പെട്ട അംഗങ്ങള്‍ക്ക്  ശീതകാല സമ്മേളനത്തിന്‍റെ ശേഷിക്കുന്ന ദിവസങ്ങളില്‍ സഭയില്‍ പ്രവേശിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News