ഇന്ന് മുതൽ Lakshmi Vilas Bank ന്റെ പേര് മാറ്റി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ലക്ഷ്മി വിലാസ് ബാങ്കിന്റെ പേര് ഡി‌ബി‌എസ് ബാങ്ക് ഇന്ത്യ എന്ന് മാറ്റിയിട്ടുണ്ട്.   

Last Updated : Nov 27, 2020, 12:49 PM IST
  • വ്യാഴാഴ്ച മോദി ഗവൺമെന്റ് ലക്ഷ്മി വിലാസ് ബാങ്കിന്റെ പേര് ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിലേക്ക് ലയനം നടത്താൻ അനുമതി നൽകി.
  • ഇപ്പോൾ ബാങ്കിന് ബാധകമായ മൊറട്ടോറിയം കാലാവധി ഡിസംബർ 16 മുതൽ നവംബർ 27 വരെ കുറഞ്ഞു.
  • ഇനി ബാങ്ക് ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ യാതൊരു നിയന്ത്രണവുമില്ല.
ഇന്ന് മുതൽ Lakshmi Vilas Bank ന്റെ പേര് മാറ്റി

ന്യുഡൽഹി: Lakshmi Vilas Bank ന്റെ ശാഖകൾ ഇന്ന് മുതൽ ഡിബിഎസ് ബാങ്ക് ഇന്ത്യ (DBS Bank India) എന്ന പുതിയ പേരിൽ തുറന്ന് പ്രവർത്തിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ലക്ഷ്മി വിലാസ് ബാങ്കിന്റെ പേര് ഡി‌ബി‌എസ് ബാങ്ക് ഇന്ത്യ എന്ന് മാറ്റിയിട്ടുണ്ട്.  ഇനി മുതൽ ലക്ഷ്മി വിലാസ് ബാങ്കിൽ (Lakshmi Vilas Bank) അക്കൗണ്ടുള്ള ആളുകളെ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ഉപഭോക്താക്കൾ എന്നായിരിക്കും അറിയപ്പെടുക.  

ലക്ഷ്മി വിലാസ് ബാങ്കിലെ എല്ലാ ഉപഭോക്താക്കൾക്കും നൽകുന്ന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ഡിബിഎസ് ബാങ്ക് ഇന്ത്യ (DBS Bank) ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്ന് റിസർവ് ബാങ്ക് (RBI) അറിയിച്ചിട്ടുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ ലക്ഷ്മി വിലാസ് ബാങ്കിന്റെ നിലനിൽപ്പ് ഇതോടെ അവസാനിച്ചു.

Also read: പരിശീലനത്തിനിടെ മിഗ് വിമാനം അറബിക്കടലിൽ തകർന്നു വീണു; പൈലറ്റിനെ കാണാതായി 

വ്യാഴാഴ്ച മോദി ഗവൺമെന്റ് (Modi Govt) ലക്ഷ്മി വിലാസ് ബാങ്കിന്റെ പേര് ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിലേക്ക് ലയനം നടത്താൻ അനുമതി നൽകി. ഇപ്പോൾ ബാങ്കിന് ബാധകമായ മൊറട്ടോറിയം കാലാവധി ഡിസംബർ 16 മുതൽ നവംബർ 27 വരെ കുറഞ്ഞു. ഇനി ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ യാതൊരു നിയന്ത്രണവുമില്ല. 4,000 ജീവനക്കാരുടെ സേവനവും സുരക്ഷിതമായിരിക്കുമെന്ന് മന്ത്രിസഭയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പ്രകാശ് ജാവദേക്കർ പറഞ്ഞു. മാത്രമല്ല ലക്ഷ്മി വിലാസ് ബാങ്കിന്റെ സാമ്പത്തിക ആരോഗ്യം നശിപ്പിക്കുന്നവർക്ക് ഇനി ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ പണം പൂർണ്ണമായും സുരക്ഷിതം 

20 ലക്ഷം ഉപഭോക്താക്കളും 20,000 കോടി രൂപയുടെ നിക്ഷേപവും ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാണെന്നും വിഷമിക്കേണ്ട ആവശ്യമില്ലെന്നും ജാവദേക്കർ പറഞ്ഞു.  മാത്രമല്ല പണം നഷ്ടപ്പെടുമെന്ന് പേടിച്ച് ഓടേണ്ട ആവശ്യം ഇല്ലെന്നും നിക്ഷേപം സുരക്ഷിതമായ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ DBIL ന്റെ പണലഭ്യത വളരെ മികച്ചതാണ്, ലയനത്തിനുശേഷം DBS ഇതിലേക്ക് 2,500 കോടി രൂപ അധിക മൂലധനം ചേർക്കും.

Also read:  LPG സിലിണ്ടറുകൾ‌ക്ക് സബ്‌സിഡിയ്ക്കൊപ്പം cash back കൂടി ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം...

നിയന്ത്രണങ്ങൾ നവംബർ 17 മുതൽ പ്രാബല്യത്തിൽ വന്നു

ദുരിതത്തിലായ ലക്ഷ്മി വിലാസ് ബാങ്കിന് (Lakshmi Vilas Bank) 30 ദിവസത്തെ വിലക്ക് ഏർപ്പെടുത്താൻ നവംബർ 17 ന് സർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.  അതിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് ഉടമകൾക്ക് 25,000 രൂപയിൽ കൂടുതൽ പിൻവലിക്കാനായിരുന്നില്ല. ലക്ഷ്മി വിലാസ് ബാങ്കിനെ DBIL ലുമായി ലയിപ്പിക്കുന്നതിനുള്ള കരട് പദ്ധതിയും റിസർവ് ബാങ്ക് അവതരിപ്പിച്ചിരുന്നു. ഇതിനുശേഷം ലക്ഷ്മി വിലാസ് ബാങ്കിന്റെ (Lakshmi Vilas Bank) ബോർഡ് പിരിച്ചുവിട്ടിരുന്നു. കാനറ ബാങ്കിന്റെ മുൻ നോൺ എക്സിക്യൂട്ടീവ് ചെയർമാനായ ടിഎൻ മനോഹരനെ 30 ദിവസത്തേക്ക് ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.

Trending News