മുട്ടുമടക്കാതെ രവീഷ് കുമാർ; സോഷ്യൽ മീഡിയയിൽ റെക്കോർഡ് ഫോളോവേഴ്സ്

20 ലക്ഷത്തിലേറെ പേരാണ് എന്‍.ഡി.ടി.വിയില്‍ നിന്നും രാജിവെച്ചതിന് കുറിച്ച് പറയുന്ന വീഡിയോഇതിനോടകം കണ്ടത്

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 02:31 PM IST
  • രവീഷ് കുമാറിന്റെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം വർധിക്കുന്നു
  • ചാനൽ തുടങ്ങി മണിക്കൂറുകൾക്കകം മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്
  • 2022ലാണ് യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്
മുട്ടുമടക്കാതെ രവീഷ് കുമാർ; സോഷ്യൽ മീഡിയയിൽ റെക്കോർഡ് ഫോളോവേഴ്സ്

എന്‍.ഡി.ടി.വിയുടെ മുഖമായിരുന്ന രവീഷ് കുമാർ ചാനലിൽ  നിന്നും രാജിവെച്ചപ്പോൾ തന്റെ പ്രവര്‍ത്തനമേഖല ഇനി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായിരിക്കുമെന്ന്  പറഞ്ഞിരുന്നു. ഇപ്പോഴിതാ രവീഷ് കുമാറിന്റെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം വർധിക്കുകയാണ്. ചാനൽ തുടങ്ങി മണിക്കൂറുകൾക്കകം  മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് ലഭിച്ചിരിക്കുന്നത്.

രവീഷ് കുമാർ 2022ലാണ് യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്.20 ലക്ഷത്തിലേറെ പേരാണ് എന്‍.ഡി.ടി.വിയില്‍ നിന്നും രാജിവെച്ചതിന് കുറിച്ച് പറയുന്ന വീഡിയോഇതിനോടകം കണ്ടത്.രവീഷ് കുമാര്‍ അവതരിപ്പിച്ചിരുന്ന  ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്ത്, പ്രൈം ടൈം തുടങ്ങിയ വാര്‍ത്താ പരിപാടികള്‍ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയതാണ്. . 2019ല്‍ മഗ്‌സസെ അവാര്‍ഡും ലഭിച്ചിരുന്നു.

രവീഷ് കുമാറിനെ പോലെ ജനങ്ങളെ സ്വാധീനിച്ച മാധ്യമപ്രവര്‍ത്തകര്‍ വളരെ കുറവാണെന്നും ചെല്ലുന്നിടത്തെല്ലാം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചുകൊണ്ട് എന്‍.ഡി.ടി.വിയുടെ പ്രസ്താവന ഇറക്കിയത്.ചൊവ്വാഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങിന് പിന്നാലെയായിരുന്നു ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ
ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പ്രണോയ് റോയിയും  രാധിക റോയിയും രാജി വച്ചത്.

എന്‍.ഡി.ടി.വിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയാണ് ഇത്.ഇതിന് പിന്നാലെയായിരുന്നു രവീഷ് കുമാറിന്റെ രാജി.വി.​പി.​സി.​എ​ൽ എ​ന്ന ക​മ്പ​നി​യി​ൽ​നി​ന്ന്​ ഒ​രു പ​തി​റ്റാ​ണ്ടു​മു​മ്പ്​ 400 കോ​ടി രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്​​പ എ​ടു​ത്ത​പ്പോ​ൾ ന​ൽ​കി​യ ഈ​ട് ​ ച​തി​യാ​യി മാ​റുകയായിരുന്നു. ഈ  വിപിസിഎൽ വാ​യ്പ​ത്തു​ക​ക്ക്​ തു​ല്യ​മാ​യ 29.18 ശ​ത​മാ​നം എ​ൻ.​ഡി.​ടി.​വി ഓ​ഹ​രിയാണ് അദാനി സ്വന്തമാക്കിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News