Ayodhya: രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത

Ram Temple consecration ceremony: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നത് ശ്രദ്ധേയമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 18, 2024, 06:35 PM IST
  • ജനുവരി 22 ന് ഉച്ചയ്ക്ക് 2:30 വരെ ഹാഫ് ഡേ അനുവദിച്ചെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചു.
  • പല സംസ്ഥാന സർക്കാരുകളും ജീവനക്കാർക്ക് മുഴുവൻ ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
  • പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ജനുവരി 22 ന് പല സംസ്ഥാനങ്ങളും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.
Ayodhya: രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാഫ് ഡേ ലീവ് അനുവദിച്ചു. പ്രതിഷ്ഠാ ദിനം കാണാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണ് കേന്ദ്രം ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ ജീവനക്കാരിൽ നിന്നുള്ള അഭ്യർത്ഥനകൾ കണക്കിലെടുത്ത് ഇന്ത്യയിലെ എല്ലാ കേന്ദ്രസർക്കാർ ഓഫീസുകളിലും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും കേന്ദ്രവ്യവസായ സ്ഥാപനങ്ങളിലും ജനുവരി 22 ന് ഉച്ചയ്ക്ക് 2:30 വരെ ഹാഫ് ഡേ അനുവദിച്ചെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചു. 

ALSO READ: ഉത്തര്‍ പ്രദേശിലെ 6 ജില്ലകളിൽ നിന്ന് അയോധ്യയിലേക്ക് ഹെലികോപ്റ്റർ സർവീസ്!!

ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്രത്തിലെ രണ്ട് പ്രധാന പൂജാരിമാർ എന്നിവരടക്കം അഞ്ച് പേർക്കാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

പല സംസ്ഥാന സർക്കാരുകളും ഇതിനകം തന്നെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ജനുവരി 22 ന് മുഴുവൻ ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അസം, ഗോവ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന എന്നിവയാണ് ഈ സംസ്ഥാനങ്ങൾ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ജനുവരി 22 ന് പല സംസ്ഥാനങ്ങളും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News