Himachal Flood: ഹിമാചലിൽ മഴക്കെടുതി തുടരുന്നു; മൂന്ന് ദിവസത്തിനുള്ളിൽ 71 മരണം, ഷിംലയിൽ സ്‌കൂളുകൾ അടച്ചു

Himachal Pradesh Flood: മഴക്കെടുതിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഹിമാചൽ പ്രദേശിൽ 71 പേർ മരിച്ചു. ഈ വർഷത്തെ മൺസൂണിൽ സംസ്ഥാനത്തിന് നിലവിൽ 75,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 10:48 AM IST
  • ചൊവ്വാഴ്ച ഷിംലയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു
  • ഷിംലയിലെ കൃഷ്ണ നഗറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു
  • മഴക്കെടുതിയെ തുടർന്ന്, ഷിംലയിലെ എല്ലാ സ്‌കൂളുകളും അടച്ചിരിക്കുകയാണ്
Himachal Flood: ഹിമാചലിൽ മഴക്കെടുതി തുടരുന്നു; മൂന്ന് ദിവസത്തിനുള്ളിൽ 71 മരണം, ഷിംലയിൽ സ്‌കൂളുകൾ അടച്ചു

ഹിമാചൽപ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. മഴക്കെടുതിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഹിമാചൽ പ്രദേശിൽ 71 പേർ മരിച്ചു. ഈ വർഷത്തെ മൺസൂണിൽ സംസ്ഥാനത്തിന് നിലവിൽ 75,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പുനർ നിർമിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു.

പർവതസമാനമായ വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഷിംലയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഷിംലയിലെ കൃഷ്ണ നഗറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. മഴക്കെടുതിയെ തുടർന്ന്, ഷിംലയിലെ എല്ലാ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകൾ തടസ്സപ്പെട്ടതിനാൽ ഷിംയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഹിമാചൽ പ്രദേശിലെ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് വരെ സീസണിലെ ശരാശരിയേക്കാൾ കൂടുതൽ മഴ ഹിമാചലിൽ ഇതിനകം ലഭിച്ചു. സീസണിലെ ശരാശരി 730 മില്ലിമീറ്ററാണ്. 742 മില്ലിമീറ്റർ മഴ ലഭിച്ചു. ഈ വർഷം ജൂലൈയിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ മഴ കഴിഞ്ഞ 50 വർഷത്തിനിടയിലെ എല്ലാ റെക്കോർഡുകളും തകർത്തു. ഇത് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തത്തിലേക്ക് നയിച്ചു.

ALSO READ: Uttarakhand Rains: ഉത്തരാഖണ്ഡിൽ നാശം വിതച്ച് കനത്ത മഴ; കെട്ടിടം തകർന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കെട്ടിടങ്ങളുടെ തെറ്റായ രൂപകൽപ്പനയും മലനിരകളിലെ ശാസ്ത്രീയ നിർമാണ രീതികളെക്കുറിച്ച് അറിവില്ലാത്ത പുറത്തുനിന്ന് വരുന്ന ആർക്കിടെക്റ്റുകൾ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുമാണ് മണ്ണിടിച്ചിലിന് കാരണമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. പഴയ ബഹുനില സർക്കാർ കെട്ടിടങ്ങൾ അപകടഭീഷണിയില്ലാതെ നിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ ഇതുവരെ 10 പേർ മരിച്ചു. തിങ്കളാഴ്ച രുദ്രപ്രയാഗിലെ മദ്മഹേശ്വര് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിംഗ് റൂട്ടിൽ കുടുങ്ങിയ 293 തീർത്ഥാടകരെ രക്ഷപ്പെടുത്തി. പഞ്ചാബിലെ ഹോഷിയാർപൂർ, ഗുരുദാസ്പൂർ, രൂപ്നഗർ എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News