കയറാൻ ആളില്ല; വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നീക്കം

Vande Bharat moves to reduce ticket prices: കാസര്‍കോട്-തിരുവനന്തപുരം റൂട്ടില്‍ 183 ശതമാനമാണ് ശരാശരി യാത്രക്കാര്‍. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 01:10 PM IST
  • ഈ സാഹചര്യം മറികടക്കുന്നതിനും യാത്രക്കാരെ കൂടുതലായി ആകർഷിക്കുന്നതിനും വേണ്ടിയാണ് ഇപ്പോൾ റെയിൽവേ ഇങ്ങനെയൊരു നീക്കം നടത്തുന്നത്.
  • അതേസമയം ചുരുക്കം ചില റൂട്ടുകളിൽ മാത്രമാണ് ഇത്തരത്തിൽ യാത്രക്കാരുടെ അഭാവം എന്നാണ് റെയിൽവേ പറയുന്നത്.
കയറാൻ ആളില്ല; വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നീക്കം

ന്യൂഡല്‍ഹി: ചില റൂട്ടുകളിലെ ആളുകളുടെ  കുറവ് മറികടക്കുന്നതിന് വേണ്ടി ചില ഹ്രസ്വദൂര വന്ദേഭാരത് സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നകാര്യം റെയില്‍വേയുടെ പരി​ഗണനയിൽ. ഇന്‍ഡോര്‍-ഭോപ്പാല്‍, ഭോപ്പാല്‍-ജബല്‍പുര്‍, നാഗ്പുര്‍-ബിലാസ്പുര്‍ എന്നീ ചില റൂട്ടുകളിൽ യാത്രക്കാർ കുറവാണെന്നാണ് റെയിൽവേയുടെ നിരീക്ഷണം. ഈ സാഹചര്യം മറികടക്കുന്നതിനും യാത്രക്കാരെ കൂടുതലായി ആകർഷിക്കുന്നതിനും വേണ്ടിയാണ് ഇപ്പോൾ റെയിൽവേ ഇങ്ങനെയൊരു നീക്കം നടത്തുന്നത്. 

അതേസമയം ചുരുക്കം ചില റൂട്ടുകളിൽ മാത്രമാണ് ഇത്തരത്തിൽ യാത്രക്കാരുടെ അഭാവം എന്നാണ് റെയിൽവേ പറയുന്നത്.  വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്ന മിക്ക റൂട്ടുകളിലും സീറ്റുകള്‍ നിറഞ്ഞു തന്നെയാണ് തീവണ്ടി ഓടുന്നതെന്നും കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത് എന്നും റെയിൽവേ വ്യക്തമാക്കി. 

ALSO READ: ആദിവാസി യുവാവിന്‍റെ മേൽ മൂത്രമൊഴിച്ച് BJP നേതാവ് പ്രവേശ് ശുക്ല, നിഷേധിച്ച് പാര്‍ട്ടി നേതൃത്വം

24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 46 വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമായി സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ കേരളത്തിലോടുന്ന ട്രെയിനാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്. കാസര്‍കോട്-തിരുവനന്തപുരം റൂട്ടില്‍ 183 ശതമാനമാണ് ശരാശരി യാത്രക്കാര്‍. തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ 176 ശതമാനവും. ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ പാതയിലോടുന്ന വന്ദേഭാരതാണ് മൂന്നാം സ്ഥാനത്ത്. 134 ശതമാനമാണ് ഇതിലെ ശരാശരി യാത്രക്കാര്‍.

ജൂണിൽ പുറത്തുവിട് കണക്കുകൾ പ്രകാരം ഭോപ്പാല്‍-ഇന്‍ഡോര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ 29 ശതമാനം യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. തിരിച്ചുള്ള സര്‍വീസില്‍ യാത്രാക്കാരുടെ എണ്ണം 21 ശതമാനവും. ഭോപ്പാലില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള വന്ദേഭാരത് യാത്രയ്ക്ക് എസി ചെയര്‍ കാറിന് 950 രൂപയാണ് നിലവില്‍ റെയിൽവേ യാത്രക്കരിൽ നിന്നും ഈടാക്കുന്നത്.

എക്‌സിക്യുട്ടീവ് ചെയര്‍ കാറില്‍ 1525 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നാഗ്പുര്‍-ബിലാസ്പുര്‍ റൂട്ടില്‍ ടിക്കറ്റ് നിരക്ക് ചെയര്‍ കാറില്‍ 1075 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ 2045 രൂപയുമാണ്. ഭോപ്പാല്‍-ജബല്‍പുര്‍ റൂട്ടില്‍ യാഥക്രമം 1055 ഉം 1880 രൂപയുമാണ് നിരക്ക്. പകുതിയിലേറെ സീറ്റുകളും കാലിയായിട്ടാണ് ഈ റൂട്ടുകളിലൊക്കെ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള നീക്കം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News