Punjab CM: പുണ്യ നദിയില്‍ നിന്നും വെള്ളം കുടിച്ചു, പഞ്ചാബ്‌ മുഖ്യമന്ത്രി ആശുപത്രിയില്‍...!!

പുണ്യ നദിയായ  കാലി ബെയ്നിൽ നിന്ന് വെള്ളം കുടിച്ച് ദിവസങ്ങള്‍ക്കകം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ്  മാൻ ആശുപത്രിയിൽ. ചൊവ്വാഴ്ച രാത്രി ചണ്ഡീഗഡിലെ ഔദ്യോഗിക വസതിയിൽ വച്ച് കടുത്ത വയറുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ്  റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 12:54 PM IST
  • പുണ്യ നദിയായ കാലി ബെയ്നിൽ നിന്ന് വെള്ളം കുടിച്ച് ദിവസങ്ങള്‍ക്കകം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ആശുപത്രിയിൽ
Punjab CM: പുണ്യ നദിയില്‍ നിന്നും വെള്ളം കുടിച്ചു, പഞ്ചാബ്‌ മുഖ്യമന്ത്രി ആശുപത്രിയില്‍...!!

New Delhi: പുണ്യ നദിയായ  കാലി ബെയ്നിൽ നിന്ന് വെള്ളം കുടിച്ച് ദിവസങ്ങള്‍ക്കകം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ്  മാൻ ആശുപത്രിയിൽ. ചൊവ്വാഴ്ച രാത്രി ചണ്ഡീഗഡിലെ ഔദ്യോഗിക വസതിയിൽ വച്ച് കടുത്ത വയറുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ്  റിപ്പോർട്ട്. 

ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്ത് ഡൽഹിയിൽ എത്തിയ്ക്കുകയായിരുന്നു.  നിലവിൽ അദ്ദേഹം ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തെ പൂർണ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും ആശുപത്രിയിൽ തുടരുകയാണ് എന്നുമാണ് റിപ്പോർട്ട്.  

Also Read:  Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?

ചൊവ്വാഴ്ച രാത്രി ചണ്ഡീഗഡിലെ ഔദ്യോഗിക വസതിയിൽ വച്ച് കടുത്ത വയറുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിച്ചത്. അധികം സുരക്ഷാ ജീവനക്കാര്‍  ഇല്ലാതെയാണ് അദ്ദേഹത്ത ഡല്‍ഹിയില്‍ എത്തിച്ചത്. അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ അസുഖ വിവരം അതീവ രഹസ്യമായി വച്ചിരിയ്ക്കുകയാണ്. കൂടാതെ, മുഖ്യമന്ത്രിയുടെ  രോഗ വിവരം ഔദ്യോഗിക ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല. 

പുണ്യ നദിയായ കാലി ബെയ്ൻ വൃത്തിയാക്കിയതിന്‍റെ  22-ാം വാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച മുഖ്യമന്ത്രി സുൽത്താൻപൂർ ലോധി സന്ദർശിച്ചിരുന്നു. നദിയിൽനിന്ന്  മുഖ്യമന്ത്രി ഒരു ഗ്ലാസ് വെള്ളം  കുടിയ്ക്കുന്നതിന്‍റെ ചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടിരുന്നു. ഇതിന്‍റെ  വീഡിയോയും വൈറലായിരുന്നു. മുഖ്യമന്ത്രി പുണ്യ നദിയുടെ തീരത്ത് വൃക്ഷതൈ നട്ടുപിടിപ്പിച്ചതായും നദിയിലെ വെള്ളം കുടിച്ചതായും സർക്കാർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

അതേസമയം, ബുധനാഴ്ച രാത്രി 8 മണിയ്ക്ക്  ഗായകനും രാഷ്ട്രീയ നേതാവുമായ സിദ്ധു  മൂസേവാലയുടെ 
കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഷൂട്ടർമാർക്കെതിരെ ഓപ്പറേഷൻ വിജയകരമായി നടത്തിയതിന് പഞ്ചാബ് പോലീസിനെയും ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്‌സിനെയും മുഖ്യമന്ത്രി മുഖ്യമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു.  

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News