New Parliament: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ​ഗുസ്തി താരങ്ങളുടെ പ്രതിഷേധം; പിന്തുണച്ച് കർഷകർ

Mahapanchayath of wrestlers in front of the new parliament building:  പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് ഗുസ്തി താരങ്ങൾ  'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 28, 2023, 11:10 AM IST
  • ലൈംഗികാതിക്രമത്തില്‍ നടപടിയാവശ്യപ്പെട്ട് സമരരംഗത്തുള്ള ഗുസ്തി താരങ്ങള്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.
  • 'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' എന്ന പേരിൽ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് ഗുസ്തി താരങ്ങൾ പ്രതിഷേധപരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്.
New Parliament: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ​ഗുസ്തി താരങ്ങളുടെ പ്രതിഷേധം; പിന്തുണച്ച് കർഷകർ

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധ പരിപാടികളുമായി ​ഗുസ്തി താരങ്ങൾ. പ്രതിഷേധത്തിന് കർഷകരും പിന്തുണയറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ  ഔട്ടര്‍ ഡല്‍ഹിയില്‍ താത്ക്കാലിക ജയില്‍ സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി പോലീസ്. ലൈംഗികാതിക്രമത്തില്‍ നടപടിയാവശ്യപ്പെട്ട് സമരരംഗത്തുള്ള ഗുസ്തി താരങ്ങള്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.

'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' എന്ന പേരിൽ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് ഗുസ്തി താരങ്ങൾ  പ്രതിഷേധപരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്.  വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകളും  ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇവിടേക്ക് എത്തുമെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് പോലീസ് ഡല്‍ഹി അതിര്‍ത്തികളിലെ പരിശോധനയും ശക്തമാക്കി. 

ALSO READ: പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചു; ചടങ്ങുകൾ ആരംഭിച്ചു

അംബാല അതിര്‍ത്തിയില്‍ വച്ച് പോലീസ് 'പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി'(പഞ്ചാബില്‍നിന്നുള്ള കര്‍ഷക സംഘടന) യിലെ പ്രവർത്തകരെ തടഞ്ഞിരിക്കുകയാണ്. ഹരിയാണയില്‍ നിന്നും നിരവധി പേർ സിംഘ് അതിര്‍ത്തി വഴി തലസ്ഥാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ചേക്കുമെന്നതിനാല്‍ പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. തിക്രി അതിര്‍ത്തിയിലും ഇതിന്റെ ഭാ​ഗമായി പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

 നിലവില്‍ കര്‍ഷകരുടെ വിവിധ നേതാക്കൾ പോലീസ് കസ്റ്റഡിയിലാണ്. അംബാലയില്‍ വച്ച്  ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍ണം സിങ് ചരുണിയെ പോലീസ് തടവിലാക്കി. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ 10.30-ഓടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ പിന്തുണയുമായി എത്തിച്ചേരും. ഇവര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുമെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

മഹിളാ സമ്മാന്‍ പഞ്ചായത്ത് എന്ത് വിലകൊടുത്തും സംഘടിപ്പിക്കുമെന്ന്  ഗുസ്തി താരം വിനേഷ് ഫോഗട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പാര്‍ലമെന്റ് മന്ദിരത്തിന്റെ സമീപത്തേക്ക് പ്രവേശിക്കാന്‍ പ്രതിഷേധക്കാരെ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. മഹാപഞ്ചായത്ത് നടത്താന്‍ തലസ്ഥാനത്ത് അനുമതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News