ഫോണ്‍ ചോര്‍ത്തല്‍ വിടൂ, മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും അവർ ഹാക്ക് ചെയ്തു, ആരോപണവുമായി പ്രിയങ്ക

സ്ത്രീകൾക്ക് വേണ്ടിയുള്ള കോൺഗ്രസിന്റെ പ്രചാരണത്തിലൂടെ പ്രധാനമന്ത്രിക്കും സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടി വന്നു. സ്ത്രീശക്തിക്ക് മുന്നിൽ പ്രധാനമന്ത്രി പരാജയപ്പട്ടു. 

Written by - Zee Malayalam News Desk | Last Updated : Dec 21, 2021, 07:18 PM IST
  • കോൺഗ്രസിന്റെ പ്രചാരണത്തിലൂടെ പ്രധാനമന്ത്രിക്കും സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടി വന്നു.
  • സ്ത്രീശക്തിക്ക് മുന്നിൽ പ്രധാനമന്ത്രി പരാജയപ്പട്ടു.
  • ഇത് ഉത്തർപ്രദേശിലെ സ്ത്രീകളുടെ വിജയമാണെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.
ഫോണ്‍ ചോര്‍ത്തല്‍ വിടൂ, മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും അവർ ഹാക്ക് ചെയ്തു, ആരോപണവുമായി പ്രിയങ്ക

ലഖ്‌നൗ: സർക്കാർ തന്റെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍ പ്രദേശിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്- ആദായ നികുതി വകുപ്പ് റെയ്ഡുകളെ കുറിച്ചും ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തേക്കുറിച്ചുമുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.

ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, അവര്‍ എന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വരെ ഹാക്ക് ചെയ്തു. അവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേ, എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 

Also Read: Omicron | ആർടിപിസിആർ പരിശോധന, ക്വാറന്റൈൻ.... ഇന്ത്യയിൽ എത്തുന്നവർ അറിയേണ്ട പ്രധാന മാർ​ഗനിർദേശങ്ങൾ

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനങ്ങൾക്ക് ശേഷം പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള വെല്ലുവിളിയുമായി രം​ഗത്തിറങ്ങിയിരിക്കുകയാണ് കോൺഗ്രസിന്റെ ഉത്തർപ്രദേശ് യൂണിറ്റ് ഇൻ-ചാർജായ പ്രിയങ്ക ​ഗാന്ധി. 

തന്റെ 'ലഡ്‌കി ഹൂൺ, ലഡ് ശക്തി ഹൂൺ' (ഞാനൊരു പെൺകുട്ടിയാണ്, പോരാടാൻ കഴിയും) എന്ന പ്രചാരണമാണ് പ്രയാഗ്‌രാജിലെ ഒരു വനിതാ യോഗത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചതെന്നും ഗാന്ധി അവകാശപ്പെട്ടു. സ്ത്രീകൾക്ക് വേണ്ടിയുള്ള കോൺഗ്രസിന്റെ പ്രചാരണത്തിലൂടെ പ്രധാനമന്ത്രിക്കും സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടി വന്നു. സ്ത്രീശക്തിക്ക് മുന്നിൽ പ്രധാനമന്ത്രി പരാജയപ്പട്ടു. ഇത് ഉത്തർപ്രദേശിലെ സ്ത്രീകളുടെ വിജയമാണെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

കഴിഞ്ഞദിവസം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഞങ്ങളുടെ ഫോണുകള്‍ ചോര്‍ത്തുകയും സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയുമാണ്. ചില റെക്കോഡിങ്ങുകള്‍, വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി തന്നെ കേള്‍ക്കാറുണ്ട്, എന്നായിരുന്നു അഖിലേഷിന്റെ ആരോപണം.

Also Read: Omicron | രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു; കൂടുതൽ രോ​ഗബാധിതർ മഹാരാഷ്ട്രയിലും ഡൽഹിയിലും

അതേസമയം അഖിലേഷിന് മറുപടിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രം​ഗത്തെത്തിയിരുന്നു. അധികാരത്തിലിരിക്കെ, സമാനമായ കാര്യങ്ങൾ അഖിലേഷ് ഒരുപക്ഷെ ചെയ്തിട്ടുണ്ടാവാം. ഇപ്പോള്‍ അദ്ദേഹം മറ്റുള്ളവരെ ആക്ഷേപിക്കുകയാണ് എന്നായിരുന്നു യോഗിയുടെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News