ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്; യുവഡോക്ടറെ പിരിച്ചുവിട്ടു

സംഭവം സോഷ്യൽ മിഡിയയിൽ വൈറലായതോടെ ഇയാൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 10, 2024, 10:50 PM IST
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡോക്ടർക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉണ്ടായത്.
  • അഭിഷേകിനെ പിടിച്ചു വിടാൻ കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഉത്തരവിടുകയായിരുന്നു.
ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്; യുവഡോക്ടറെ പിരിച്ചുവിട്ടു

ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ പ്രീ വെഡിങ് ഷൂട്ട് നടത്തിയ ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.കർണാടകയിലെ ചിത്രദുർഗയിലുള്ള സർക്കാർ  ആശുപത്രിയിലാണ് സംഭവം നടന്നത്. താത്ക്കാലികമായി അവിടെ ജോലി ചെയ്യുന്ന ഡോക്ടർ അഭിഷേകാണ് തന്റെ പ്രതിശ്രുത വധുവിനൊപ്പം ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ  ഫോട്ടോ ഷൂട്ട് നടത്തിയത്. സംഭവം സോഷ്യൽ മിഡിയയിൽ വൈറലായതോടെ ഇയാൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

ALSO READ: അയോധ്യ പള്ളിയുടെ അടിസ്ഥാന ശില മക്കയിൽ നിന്നും എത്തിക്കുന്നു...!

 വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡോക്ടർക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉണ്ടായത്. അഭിഷേകിനെ പിടിച്ചു വിടാൻ കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഉത്തരവിടുകയായിരുന്നു. ‘പൊതുജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയുള്ളതാണ്സർക്കാർ ആശുപത്രികൾ , വ്യക്തിപരമായ ഇടപഴകലുകൾക്കല്ല, മേലിൽ ഇത്തരം നടപടികൾ  അനുവദിക്കരുതെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.  ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News