പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (PPF - Public Provident Fund) ഏറെ സുതാര്യമായതും ഒട്ടുംതന്നെ റിസ്ക് ഇല്ലാത്തതുമായ ഒരു നിക്ഷേപ പദ്ധതിയാണ്.
PPFല്‍ പണം നിക്ഷേപിക്കുന്നതിലൂടെ റിട്ടയര്‍മെന്‍റ് കാലമാകുമ്പോഴും വലിയൊരു തുക സമ്പാദിക്കുവാന്‍ സാധിക്കും. PPFല്‍ പണം നിക്ഷേപിക്കുന്നതിലൂടെ ആദായ നികുതി നിയമം 1961ലെ വകുപ്പ് 80Cപ്രകാരമുള്ള നികുതി ഇളവുകളും ഓരോ വര്‍ഷത്തിലും നിക്ഷേപകന് ലഭിക്കും. ഇതിലെല്ലാമുപരി PPF സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതിയായതിനാല്‍ നിക്ഷേപ തുകയെപ്പറ്റി നിക്ഷേപകന് യാതൊരു ആശങ്കയും വേണ്ട എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
PPF പലിശ നിരക്ക് ഓരോ സാമ്പത്തിക വര്‍ഷവും വിലയിരുത്തി പുതുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. നിലവില്‍ 7.1% ആണ് PPF ന്‍റെ പലിശനിരക്ക്. മറ്റ് നിക്ഷേപ പദ്ധതികളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് കേന്ദ്ര സര്‍ക്കാര്‍ PPF നിക്ഷേപങ്ങള്‍ക്ക് നല്‍കിവരുന്നത്.
PPFല്‍ പണം നിക്ഷേപിക്കുന്നത് വഴി നേട്ടങ്ങള്‍ ഏറെയാണ്. റിട്ടയര്‍മെന്‍റ് കാലത്തേക്കുള്ള സമ്പാദ്യമായോ, വലിയ തുക ആവശ്യമായി വരുന്ന കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായോ ഈ തുക കരുതി വയ്ക്കാനും നിക്ഷേപകന് സാധിക്കും.
അതേസമയം, PPF നിക്ഷേപത്തിന് പലിശ താരതമ്യേന അധികം ലഭിക്കുമെങ്കിലും ഒരു വര്‍ഷം ഒരു വ്യക്തിയ്ക്ക് പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന തുകയ്ക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. 1.5 ലക്ഷം രൂപയാണ് ഒരു നിക്ഷേപകന് ഒരു വര്‍ഷം നിക്ഷേപിക്കാന്‍ സാധിക്കുക.
PPF നിക്ഷേപ കാലാവധി 15 വര്‍ഷമാണ് എങ്കിലും താത്പര്യമുള്ള നിക്ഷേപകര്‍ക്ക് 5 വര്‍ഷത്തേക്ക് വീതം വീണ്ടും നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാവുന്നതാണ്.
മാസം തോറും ചെറിയ തുക നിക്ഷേപിച്ച് 15 വര്‍ഷങ്ങള്‍ക്ക്ശേഷം വലിയ തുക നേടാനുള്ള അവസരമാണ് പിപിഎഫ് ഒരുക്കുന്നത്. ഓരോ മാസവും 12,000 രൂപ വീതം 15 വര്‍ഷത്തേക്ക് തുടര്‍ച്ചയായി PPFഅക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക 39,05480.85 രൂപയാകും.
അതുമാത്രമല്ല, ഈ തുകയിലൂടെ കോടിപതിയാകാനും സാധിക്കും. എങ്ങിനെയെന്നല്ലേ? നിക്ഷേപം 15 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം തുക പിന്‍വലിക്കാതെ 5 വര്‍ഷം വീതം 3 തവണയായി നിക്ഷേപ കാലാവധി വര്‍ധിപ്പിക്കുക, അതായത് വീണ്ടും 15 വര്‍ഷത്തേയ്ക്ക് ഈ തുക PPF ല്‍ നിക്ഷേപിക്കുന്നു. നിക്ഷേപ കാലാവധി കഴിയുമ്പോള്‍ നിക്ഷേപകന്‍ കോടിപതിയായി മാറിയിരിയ്ക്കും...!! അതായത് 1.09 കോടി രൂപയാണ് കൈയ്യിലെത്തുന്ന തുക...!!
Also Read: Breaking: പാർട്ടി തീരുമാനം അംഗീകരിക്കുന്നു; രണ്ട് വരിയിൽ ഒതുക്കി KK Shailaja യുടെ പ്രതികരണം
എന്നാല്‍, ഇത്തരത്തില്‍ നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുത, കാലാവധി ഉയര്‍ത്തുവാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ തീരുമാനം മാറ്റാന്‍ സാധിക്കുകയില്ല എന്നതാണ്. അതിനാല്‍ ആവശ്യങ്ങള്‍ അനുസരിച്ച് വേണം നിക്ഷേപ കാലാവധി തീരുമാനിക്കേണ്ടത്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy