Mumbai: മഹാരാഷ്ട്ര BJPയ്ക്ക് വന്‍ തിരിച്ചടി, മുതിര്‍ന്ന നേതാവ് ഏക്നാഥ് ഖഡ്‌സെ (Eknath Khadse) പാര്‍ട്ടി വിട്ടു, വെള്ളിയാഴ്ച അദ്ദേഹം ഔദ്യോഗികമായി NCPയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന BJP നേതാവായിരുന്നു ഏക്നാഥ് ഖഡ്‌സെ. അദ്ദേഹം ബിജെപിയിലെ എല്ലാ തസ്തികകളില്‍ നിന്നും രാജിവച്ചതായാണ് റിപ്പോര്‍ട്ട്.
മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് (Devendra Fadnavis) തന്‍റെ ജീവിതം നശിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രസ്താവിച്ചിരുന്നു.
2016 മുതലാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ വിള്ളലുകള്‍ ആരംഭിച്ചത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് 2016ല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായിരുന്നു. തുടര്‍ന്ന് 2019 നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയും അദ്ദേഹം പ്രതിനിധീകരിച്ച സീറ്റില്‍ മത്സരിച്ച അദ്ദേഹത്തിന്‍റെ മകള്‍ പരാജയപ്പെടുകയും ചെയ്തു.
2016 ല്‍ ആരംഭിച്ച അതൃപ്തിയാണ് പാര്‍ട്ടി വിടുന്നതില്‍ അവസാനിച്ചിരിയ്ക്കുന്നത്.
അതേസമയം, ഏക്നാഥ് ഖഡ്‌സെ വെള്ളിയാഴ്ച രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ ഔദ്യോഗികമായി NCP യില്‍ ചേരുമെന്ന് മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടീല്‍ അറിയിച്ചു.
ഏക്നാഥ് ഖഡ്‌സെയുടെ രാജിക്കത്ത് ലഭിച്ച വിവരം BJP സ്ഥിരീകരിച്ചു. 'ഇന്ന് രാവിലെ വരെ അദ്ദേഹം ബിജെപിയുടെ ഭാഗമായിരുന്നു. പാര്‍ട്ടിയില്‍ തുടരാന്‍ ഞങ്ങളെല്ലാവരും അദ്ദേഹത്തെ നിര്‍ബന്ധിച്ചു. ഖഡ്‌സെയുടെ ഭാവി യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു', ബിജെപി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു.
അതേസമയം, കഴിഞ്ഞ കുറേ മാസങ്ങളായി ഏക്നാഥ് ഖഡ്‌സെ BJP വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏക്നാഥ് ഖഡ്‌സെയുടെ രാഷ്ട്രീയ ജീവിതം തകര്‍ത്തത് ദേവേന്ദ്ര ഫഡ്‌നവിസ് ആണെന്നായിരുന്നു അനുയായികള്‍ ആരോപിച്ചിരുന്നത്.
Also read: Bihar Assembly Election: ക്രിമിനലുകളും കോടിപതികളും സ്ഥാനാര്‍ഥികള്‍!
മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീല്‍ സമുദായത്തിന്‍റെ നേതാവുകൂടിയാണ് ഖഡ്‌സെ. മഹാരാഷ്ട്രയില്‍ BJPയുടെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കും അദ്ദേഹത്തിന്‍റെ പേര് ഉയര്‍ന്നിരുന്നു.