Posters Against PM Modi: ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിക്കെതിരായ പോസ്റ്ററുകൾ, 6 പേര്‍ അറസ്റ്റില്‍, നൂറിലധികം FIR

Posters Against PM Modi: പോസ്റ്ററുകളിൽ കൂടുതലും "മോദി ഹഠാവോ ദേശ് ബച്ചാവോ" എന്നുള്ളതായിരുന്നു. പോസ്റ്ററുകൾ നഗരത്തിലുടനീളം പതിപ്പിച്ചിരുന്നു. സംഭവത്തിൽ 6  പേരെ അറസ്റ്റ് ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 10:49 AM IST
  • പോസ്റ്ററുകളിൽ കൂടുതലും "മോദി ഹഠാവോ ദേശ് ബച്ചാവോ" എന്നുള്ളതായിരുന്നു. പോസ്റ്ററുകൾ നഗരത്തിലുടനീളം പതിപ്പിച്ചിരുന്നു. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു.
Posters Against PM Modi: ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിക്കെതിരായ പോസ്റ്ററുകൾ, 6 പേര്‍ അറസ്റ്റില്‍, നൂറിലധികം FIR

New Delhi: രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി 'ആക്ഷേപകരമായ' പോസ്റ്ററുകൾ പതിപ്പിച്ച സംഭവത്തിൽ 6 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച് ചില പോസ്റ്ററുകളിൽ പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും ഉൾപ്പെടുന്നു.  

പോസ്റ്ററുകളിൽ കൂടുതലും "മോദി ഹഠാവോ ദേശ് ബച്ചാവോ" എന്നുള്ളതായിരുന്നു. പോസ്റ്ററുകൾ നഗരത്തിലുടനീളം പതിപ്പിച്ചിരുന്നു. സംഭവത്തിൽ 6  പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 100ലധികം എഫ്‌ഐആറുകൾ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്‌പെഷ്യൽ സിപി ദീപേന്ദ്ര പഥക് എഎൻഐയോട് പറഞ്ഞു. 

Also Read:  Name Astrology: നിങ്ങളുടെ പേരിന്‍റെ ആദ്യ അക്ഷരം പറയും നിങ്ങളുടെ ഭാഗ്യവും, സമ്പത്തും....!!

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളടങ്ങിയ പോസ്റ്റർ പതിപ്പിച്ചതിന് പിന്നിൽ ഡൽഹി ഭരിയ്ക്കുന്ന ആം ആദ്മി പാർട്ടിക്ക് പങ്കുണ്ടെന്ന് ഡൽഹി പോലീസ് സംശയിക്കുന്നു. 

പ്രിന്റിംഗ് പ്രസ് ആക്ട്, പ്രോപ്പർട്ടി ഡിഫേസ്മെന്‍റ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരം നഗരത്തിലുടനീളമുള്ള വിവിധ ജില്ലകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തിൽ ആം ആദ്മി പാർട്ടിക്ക് പങ്കുണ്ടെന്ന് സൂചന നൽകിയ ഡൽഹി പോലീസ്, ആം ആദ്മി പാർട്ടിയുടെ ഓഫീസിൽ നിന്ന് പുറപ്പെട്ട ഒരു വാൻ തടയുകയും ഏതാനും പോസ്റ്ററുകൾ പിടിച്ചെടുക്കുകയും ചെയ്തതായി റിപ്പോർട്ട് ഉണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

അതേസമയം, ബുധനാഴ്ച (മാർച്ച് 22)ന് ഈ വിഷയത്തില്‍  AAP യുടെ ട്വിറ്റർ ഹാൻഡിൽ പ്രതികരിച്ചു. "മോദി ജി 100 എഫ്‌ഐ‌ആറുകൾ ഫയൽ ചെയ്യാൻ മാത്രം ഈ പോസ്റ്ററിൽ എന്താണ് ഉള്ളത്? മോദി സർക്കാരിന്‍റെ സ്വേച്ഛാധിപത്യം അതിന്‍റെ ഉച്ചസ്ഥായിയിലാണ്, പ്രധാനമന്ത്രി മോദി,  നിങ്ങൾക്ക് ഒരു പക്ഷേ  അറിയില്ലായിരിക്കാം, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അതിനാൽ നിങ്ങള്‍ ഒരു പോസ്റ്റര്‍ ഭയപ്പെടുന്നു, എന്തുകൊണ്ട്?" നഗരത്തിലുടനീളം പതിച്ച പോസ്റ്ററുകളിൽ കാണുന്ന മോദി ഹഠാവു, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യത്തിന്‍റെ ഫോട്ടോയും ഉൾപ്പെടുത്തിയായിരുന്നു ട്വീറ്റ്.  

ഡൽഹി ബജറ്റിനെച്ചൊല്ലി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള പുതിയ തർക്കത്തിനിടയിലാണ് ഈ  സംഭവം. ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കേണ്ടിയിരുന്ന ഡൽഹി ബജറ്റ് വൈകുകയും ബുധനാഴ്ച (മാർച്ച് 22) അവതരിപ്പിക്കുകയും ചെയ്യും. 

ഇൻഫ്രാസ്ട്രക്ചറിനും പരസ്യങ്ങൾക്കുമായി ഫണ്ട് അനുവദിക്കുന്നതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) എഎപി സർക്കാരിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇതാണ് ബജറ്റ് വൈകാൻ കാരണം എന്നാണ് സൂചന. എന്നാൽ, യാതൊരു മാറ്റവുമില്ലാതെയാണ് കേന്ദ്രം ബജറ്റിന് അംഗീകാരം നൽകിയതെന്ന് അവകാശപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രം എന്തിനാണ് ബജറ്റ്  സ്തംഭിപ്പിച്ചതെന്ന് ചോദിക്കുകയും ചെയ്തു.

"ബജറ്റിൽ മറ്റ് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഡല്‍ഹി സര്‍ക്കാര്‍ അവർക്ക് മറുപടി നൽകിയത്. ഇപ്പോൾ, അവർ ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്, ഇത് ഡല്‍ഹി സർക്കാർ തലകുനിച്ചുവെന്ന അവരുടെ അഹംഭാവത്തെ തൃപ്തിപ്പെടുത്തി എന്ന് തെളിയിക്കുന്നു," കെജ്‌രിവാൾ പറഞ്ഞു.

"ഡൽഹി സർക്കാർ ജനങ്ങള്‍ക്കുവേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, യുദ്ധമല്ല,  ഞങ്ങൾ പോരാടി മടുത്തു, അത് ആര്‍ക്കും ഗുണം ചെയ്യുന്നില്ല, പ്രധാനമന്ത്രിയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് ഒരു വഴക്കും വേണ്ട," അദ്ദേഹം കൂട്ടിച്ചേർത്തു.

മറുവശത്ത്, ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യസമയത് വിശദീകരണം നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് കഴിഞ്ഞില്ല എന്നും 3 ദിവസം വിഷയത്തിൽ പ്രതികരണം നല്‍കിയില്ല എന്നും തുടർന്ന് “വിലകുറഞ്ഞ പബ്ലിസിറ്റി”ക്കായി കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് എന്നും ബിജെപി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News