Pornography Case: രാജ് കുന്ദ്ര OTTക്ക് വേണ്ടി പോണ്‍ സിനിമകള്‍ നിര്‍മ്മിച്ചു, മഹാരാഷ്ട്ര പോലീസിന്‍റെ കുറ്റപത്രം

Pornography Case:  മുംബൈ പോലീസ് സമര്‍പ്പിച്ച 450 പേജുള്ള കുറ്റപത്രത്തില്‍ രാജ് കുന്ദ്രയടക്കം നിരവധി പേരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 04:57 PM IST
  • മുംബൈ പോലീസ് സമര്‍പ്പിച്ച 450 പേജുള്ള കുറ്റപത്രത്തില്‍ രാജ് കുന്ദ്രയടക്കം നിരവധി പേരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.
  • ഇവര്‍, വന്‍ പണ ലാഭം ലക്ഷ്യം വച്ച് OTT പ്ലാറ്റ്‌ഫോമുകൾക്കായി പോണ്‍ സിനിമകള്‍ നിര്‍മ്മിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു
Pornography Case: രാജ് കുന്ദ്ര OTTക്ക് വേണ്ടി പോണ്‍ സിനിമകള്‍ നിര്‍മ്മിച്ചു, മഹാരാഷ്ട്ര പോലീസിന്‍റെ കുറ്റപത്രം

Raj Kundra Pornography Case: പ്രമുഖ ബോളിവുഡ് നടി ശില്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നിയമക്കുരുക്കിലേയ്ക്ക്...  രാജ് കുന്ദ്ര OTTക്ക് വേണ്ടി പോണ്‍ സിനിമകള്‍ നിര്‍മ്മിച്ചതായി മുംബൈ പോലീസ് സമര്‍പ്പിച്ച  കുറ്റപത്രത്തില്‍ പറയുന്നു. 

മുംബൈ പോലീസ് സമര്‍പ്പിച്ച 450 പേജുള്ള കുറ്റപത്രത്തില്‍ രാജ് കുന്ദ്രയടക്കം നിരവധി പേരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവര്‍, വന്‍ പണ ലാഭം ലക്ഷ്യം വച്ച്  OTT പ്ലാറ്റ്‌ഫോമുകൾക്കായി പോണ്‍ സിനിമകള്‍ നിര്‍മ്മിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.  മുബൈയിലെ  രണ്ട് ഡീലക്സ് ഹോട്ടലുകളിലാണ് ചിത്രീകരണം നടന്നത് എന്നും മഹാരാഷ്ട്ര സൈബർ പോലീസ്  സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. 

Also Read:  Moisturizer In Winter: ശൈത്യകാലത്ത്‌  മോയ്സ്ചറൈസർ ഒഴിവാക്കരുത്‌, കാരണമിതാണ് 

 

മോഡലുകളായ ഷെർലിൻ ചോപ്ര, പൂനം പാണ്ഡെ, ചലച്ചിത്ര നിർമ്മാതാവ് മീത ജുൻജുൻവാല, ക്യാമറാമാൻ രാജു ദുബെ എന്നിവർക്കൊപ്പംരാജ് കുന്ദ്ര, രണ്ട് സബ് അര്‍ബന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അശ്ലീല  വീഡിയോകൾ ചിത്രീകരിച്ചുവെന്നാണ് മുംബൈ സൈബർ പോലീസ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ആംസ്പ്രൈം മീഡിയ ലിമിറ്റഡിന്‍റെ ഡയറക്ടർ രാജ് കുന്ദ്ര ചില വെബ്‌സൈറ്റുകള്‍ക്കായി അശ്ലീല വീഡിയോകൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരുന്നതായി സൈബർ പോലീസ് അവകാശപ്പെട്ടു. ഈ  കേസില്‍,  മുന്‍പ്,  2021-ൽ, മുംബൈ പോലീസ് ക്രൈംബ്രാഞ്ച് ഏപ്രിലിൽ ഒരു പ്രത്യേക കുറ്റപത്രം സമർപ്പിച്ചിരുന്നു. 

Also Read:  Chhattisgarh Crime: പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം 4 ദിവസം കാറില്‍ ഒളിപ്പിച്ച് യുവാവ്

ഫെബ്രുവരിയിൽ (2021) മാഡ് ഐലൻഡ് ബംഗ്ലാവിലെ ഒരു ബംഗ്ലാവിൽ നടത്തിയ റെയ്ഡിന് ശേഷം മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന അശ്ലീല റാക്കറ്റുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ഒരു അനുബന്ധ കുറ്റപത്രവും മുംബൈ പോലീസ് സമർപ്പിച്ചിരുന്നു. 

450 പേജുള്ള കുറ്റപത്രത്തിൽ, ബനാന പ്രൈം ഒടിടിയുടെ സുവജിത് ചൗധരി, കുന്ദ്രയുടെ സ്റ്റാഫ് ഉമേഷ് കാമത്ത് എന്നിവരും അശ്ലീല ഉള്ളടക്കം അടങ്ങിയ വെബ് സീരീസ് 'പ്രേം പഗ്ലാനി' നിർമ്മിച്ച് ഒടിടിയിൽ അപ്‌ലോഡ് ചെയ്തതായി ആരോപിക്കപ്പെടുന്നു.

കൂടാതെ,  പൂനം  പാണ്ഡെയ്ക്കെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.  കുന്ദ്രയുടെ കമ്പനിയുടെ സഹായത്തോടെ 'ദി പൂനം പാണ്ഡെ' എന്ന മൊബൈൽ ആപ്പ് വികസിപ്പിച്ച് അശ്ലീല വീഡിയോകൾ റെക്കോര്‍ഡ്  ചെയ്ത് അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചതായും പാണ്ഡെക്കെതിരെ ആരോപണമുണ്ട്. സൈബർ പോലീസ് പറയുന്നതനുസരിച്ച്, ഷെര്‍ലിന്‍ ചോപ്രയുടെ വീഡിയോകളും  ഈ ടീം ചിത്രീകരിച്ചിരുന്നു,  

ഈ കേസില്‍ നിലവില്‍ രംഗത്ത് എത്താത്ത നിരവധി മോഡലുകളും ഉള്‍പ്പെടുന്നതായി  സൈബര്‍ പോലീസ് അവകാശപ്പെട്ടു. ഈ കേസില്‍ നിരവധി പ്രതികളെ പിടികൂടിയ മുംബൈ പോലീസ് ക്രൈംബ്രാഞ്ച്, കുന്ദ്രയെ  അറസ്റ്റ് ചെയ്തിരുന്നു. രണ്ടുമാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. 

കുന്ദ്ര 100 ഓളം അശ്ലീല സിനിമകൾ നിർമ്മിച്ചതായാണ് കണ്ടെത്തല്‍. കുന്ദ്രയുടെ സ്ഥാപനമായ വിയാൻ എന്‍റർപ്രൈസസിന്‍റെ  ഐടി മേധാവി റയാൻ തോർപ്പ്, സിംഗപ്പൂരിൽ താമസിക്കുന്നതായി കരുതുന്ന അരവിന്ദ് ശ്രീവാസ്തവ് എന്ന യാഷ് താക്കൂർ, ലണ്ടന്‍ ആസ്ഥാനമായി പ്രവത്തിക്കുന്ന കെൻറിൻ, ഹോട്ട്ഷോട്ട് എന്നീ കമ്പനികൾ നടത്തുന്ന കുന്ദ്രയുടെസഹോദരീ ഭര്‍ത്താവ് പ്രദീപ് ബക്ഷി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News