ലക്നൗ: UP Police പിടികൂടിയ പോപ്പുർ ഫ്രണ്ട് പ്രവർത്തകർ രാജ്യമൊട്ടാകെ സ്ഫോടന പരമ്പരകൾ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ച് വരികയാണ് ഇതിനായി കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് പദ്ധതിയിടുന്നുണ്ട്.
പിടിയിലായ മലയാളികൾ രണ്ട് പേരും പോപ്പുലർ ഫ്രണ്ടിന്റെ(Popular Front) സജീവ പ്രവർത്തകരാണ്. ഇതിൽ അൻസാദ് പത്തനംതിട്ട പന്തളം സ്വദേശിയാണ്. ഫിറോസ് ഖാൻ കോഴിക്കോട് സ്വദേശിയാണ്. അൻസാദിനെ കാൺമാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ഭാര്യ പന്തളം പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഓർഗനൈസറാണ്.
Also read: Puducherry: കിരണ്‍ ബേദിയെ പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി
പ്രതികളിൽ നിന്നും സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനുപയോഗിക്കുന്ന ബാറ്ററി,വയർ,.32 പിസ്റ്റൾ, നിറച്ച ഏഴ് കാർട്രിജുകൾ,നാല് എ.ടി.എം കാർഡുകൾ,പെൻഡ്രൈവുകൾ എന്നിവ പോലീസ്(Police) കണ്ടെത്തിയിട്ടുണ്ട്.
വസന്ത പഞ്ചമിയോടനുബന്ധിച്ചായിരുന്നു പോപ്പുലർ ഫ്രണ്ട് സ്ഫോടന പരമ്പര പദ്ധതിയിട്ടിരുന്നത്. ഫെബ്രുവരി 11നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് യു.പി(UP) പോലീസിന് ലഭിക്കുന്നത് ഉടൻ തന്നെ എല്ലാ വിഭാഗങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
ചോദ്യം ചെയ്യലിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കളെ കണ്ടെത്തി പരിശീലിപ്പിക്കാൻ കൂടിf ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ സംസ്ഥാന സ്പെഷൽ ബ്രാഞ്ച്,ഇന്റലിജൻസ് ബ്യൂറോ തുടങ്ങി വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളെ(Intelligence) ഏകോപിപ്പിച്ച് അന്വേഷണം നടത്താനാണ് പോലീസ് പദ്ധതിയിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...