COVID review meeting: കോവിഡ് ബാധയില്‍ വന്‍ കുതിപ്പ്, മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച

 

Last Updated : Sep 20, 2020, 11:29 AM IST
  • രാജ്യത്ത് കോവിഡ് ബാധയില്‍ വന്‍ കുതിപ്പ്..
  • മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച
COVID review meeting: കോവിഡ്  ബാധയില്‍ വന്‍ കുതിപ്പ്, മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക  കൂടിക്കാഴ്ച

 

New Delhi: രാജ്യത്ത് കോവിഡ് (COVID-19) കേസുകള്‍ അത് തീവ്രമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണ്ണായക  കൂടിക്കാഴ്ച...

കോവിഡ് വ്യാപനം ശക്തമായ  7  സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) കൂടിക്കാഴ്ച നടത്തുക. 

സെപ്റ്റംബര്‍ 23ന് വീഡിയോ കോണ്‍ഫറന്‍സിംഗ്  (Video conferencing) വഴിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. ദിനംപ്രതി  കോവിഡ് കേസുകള്‍  വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനം  ഏറ്റവും രൂക്ഷമായ  മഹാരാഷ്ട്ര, ഡല്‍ഹി , തമിഴ് നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക,  ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍  എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി അവലോകനം നടത്തുക. കഴിഞ്ഞ ആഗസ്റ്റ്‌ 11 നാണ്  പ്രധാനമന്ത്രി അവസാനമായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന്   കോവിഡ് അവലോകന യോഗം നടത്തിയത്. 

 മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ് നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത്  ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

കഴിഞ്ഞ  24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി  93,337  കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 54 ലക്ഷം കടന്നു.  കഴിഞ്ഞ 24 മണിക്കൂറില്‍ 1247 പേര്‍ രോഗം ബാധിച്ച്‌ മരിച്ചപ്പോള്‍ ആകെ എണ്ണം 85,619 ആയി. 
 
എന്നാല്‍ ഇതേ സമയം  95,880 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇത് ആശ്വാസം പകരുന്നു വസ്തുതയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്ക് പ്രകാരം രാജ്യത്തെ രോഗമുക്തി നേടുന്നവരുടെ നിരക്ക് 79.28 ശതമാനമാണ്.

Also read: Corona Virus: കേരളത്തില്‍ ഇന്ന് മാത്രം 18 മരണം, ആകെ മരിച്ചവരുടെ എണ്ണം 519

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് മുന്‍പില്‍  അമേരിക്കയാണുള്ളത്. 

Also read: Corona Updates: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് COVID 19, ഉറവിടമറിയാതെ 498 രോഗികള്‍

അതേസമയം, പോസിറ്റിവിറ്റി റേറ്റ് 10.58% ആയി ഉയര്‍ന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോകത്ത് കോവിഡ് കേസുകളില്‍ രണ്ടാമതും കോവിഡ് മരണത്തില്‍ മൂന്നാമതുമുള്ള ഇന്ത്യ പ്രതിദിന കേസുകളുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നാമതാണ്.

 

Trending News