തുടർച്ചയായ നാലാം ദിവസവും കുതിപ്പ് തുടരുന്നു; ഇന്ധനവില സർവ്വകാല റിക്കോർഡിൽ

പ്രധാന നഗരങ്ങളിൽ റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.   

Written by - Ajitha Kumari | Last Updated : Feb 11, 2021, 09:14 AM IST
  • പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്.
  • സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു.
  • ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്.
തുടർച്ചയായ നാലാം ദിവസവും കുതിപ്പ് തുടരുന്നു; ഇന്ധനവില സർവ്വകാല റിക്കോർഡിൽ

Petrol Price Today 11 Feb 2021 Updates: തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ (Fuel Price Increased) കുതിപ്പ് തുടരുന്നു.  പ്രധാന നഗരങ്ങളിൽ റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  മുംബൈയില്‍ (Mumbai) പെട്രോളിന്റെ വില 94 രൂപ 36 പൈസയും, ബംഗളൂരുവില്‍ 90 രൂപ 85 പൈസയും ഡൽഹിയില്‍ 87 രൂപ 85 പൈസയും, ചെന്നൈയിൽ 90 രൂപ 18 പൈസയുമാണ് ഇന്നത്തെ നിരക്ക്.

പെട്രോളിന് (Petrol Price Today) 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് ഇന്നത്തെ വില 88 രൂപ 10 പൈസയാണ് ഡീസല്‍ വില 82.30 രൂപയായി. തിരുവനന്തപുരത്ത് (Thiruvananthapuram) 89 രൂപ 73 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസല്‍ 83 രൂപ 91 പൈസയും. 

Also Read: Fuel Price: ഇന്ധനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്, വില വര്‍ദ്ധനവില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി

ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്.  അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. എന്നാല്‍ 2014 ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 109 ഡോളര്‍ ആയിരുന്നപ്പോഴും എണ്ണ വില 85 രൂപയില്‍ എത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

പെട്രോൾ, ഡീസൽ വില ഇനിയും ഉയരുമോ?

ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില തിളക്കുകയാണ്.  അതിനാൽ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഇന്നലെ 61 ഡോളർ കടന്നിരുന്നു, അതിനുമുമ്പ് ക്രൂഡ് ഓയിൽ തിങ്കളാഴ്ച 60 ഡോളർ കടന്നു.  ഇത് 2020 ജനുവരി മുതൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയാണ്. ക്രൂഡ് ഓയിൽ (Crude Oil) വില ഇനിയും ഉയരുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നത്. അങ്ങനെ ഉയർന്നാൽ ഭാവിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും വർദ്ധിച്ചേക്കാം എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News