ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ (Pegasus phone tapping) വിവാദത്തിന്റെ പാര്‍ലമെന്റിന്റെ ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി ജൂലൈ 28ന് യോഗം ചേരും. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് സമിതി അധ്യക്ഷന്‍. ഐടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ കമ്മിറ്റി ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തില്‍ ഹാജരാകാന്‍ ഐടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 28ന് വൈകുന്നേരം നാലുമണിക്കാണ് യോഗം ചേരുന്നത്. കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം, ബിജെപി എംപി തേജസ്വി സൂര്യ, തൃണമൂല്‍ എംപി മഹുവാ മോയിത്ര തുടങ്ങിയവരാണ് പാര്‍ലമെന്റിന്റെ ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങള്‍.
രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ഇസ്രയേല്‍ (Israel) നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ച് അനധികൃതമായി നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തുവെന്ന വിവാദത്തിലാണ് നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.