ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിരവധി സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണിയുണ്ടായതായി റിപ്പോർട്ട്. വിവരം ഉടൻ തന്നെ ലോക്കൽ പോലീസിൽ അറിയിക്കുകയും സ്‌കൂൾ പരിസരം ഒഴിപ്പിക്കുകയുമായിരുന്നു.
Also Read: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്
ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി ലഭിച്ചതെന്നാണ് വിവരം. ഇവ കൂടാതെ കൂടുതല്‍ സ്‌കൂളുകള്‍ക്കും സന്ദേശം ലഭിച്ചതായിട്ടാണ് റിപ്പോർട്ട്. ഇ- മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു.
Also Read: മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത; സിലിണ്ടർ വില കുറച്ചു
ഭീഷണിയെത്തുടര്‍ന്ന് മയൂർ വിഹാർ മദര്‍ മേരി സ്‌കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവെയ്ക്കുകയും സ്‌കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ത്ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്ക് ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ ഇ- മെയിലില്‍ സന്ദേശം അറിയിച്ചിരുന്നു.
Also Read: ഇന്ന് മുതൽ ഒരു വർഷത്തേക്ക് ഈ രാശിക്കാർക്കുണ്ടാകും കുബേര അനുഗ്രഹം, നിങ്ങളും ഉണ്ടോ?
വിവര മറിഞ്ഞ് സ്‌കൂളുകളില്‍ എത്തിയ പോലീസ് സംഘം പരിസരത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു. വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തി. ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിലും ആര്‍.കെ. പുരത്തെ ഡല്‍ഹി പോലീസ് സ്‌കൂളിലും സമാനമായ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ഇത് പിന്നീട് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.