Rajyasabha | എംപിമാരുടെ സസ്പെൻഷൻ, സഭ ഇന്നും പ്രക്ഷുബ്ധമായേക്കും, സസ്പെൻഷനിലായവരുടെ ധർണ ഇന്ന് തുടങ്ങും

പ്രതിപക്ഷവുമായി ചർച്ചയാവാമെന്ന് സർക്കാർ അറിയിച്ചിരുന്നുവെങ്കിലും മാപ്പു പറഞ്ഞുള്ള ഒത്തുതീർപ്പിന് ഇല്ലെന്നാണ് പ്രതിപക്ഷ നിലപാട്.  

Written by - Zee Malayalam News Desk | Last Updated : Dec 1, 2021, 08:26 AM IST
  • സസ്പെൻഷനിലായ എംപിമാരുടെ ​ഗാന്ധി പ്രതിമയ്ക്ക് മുന്നിലുള്ള ധർണ ഇന്ന് തുടങ്ങും.
  • അതിനിടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മല്ലികാർജ്ജുന ഖർഗെ വീണ്ടും രാജ്യസഭ അധ്യക്ഷന് കത്തു നൽകി.
  • സസ്പെൻഷൻ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നലെ സഭയിൽ നിന്നും ഇറങ്ങി പോയിരുന്നു.
Rajyasabha | എംപിമാരുടെ സസ്പെൻഷൻ, സഭ ഇന്നും പ്രക്ഷുബ്ധമായേക്കും, സസ്പെൻഷനിലായവരുടെ ധർണ ഇന്ന് തുടങ്ങും

ന്യൂഡൽഹി: 12 രാജ്യസഭ അംഗങ്ങളുടെ സസ്‌പെൻഷൻ (MPs Suspension) പിൻവലിക്കണമെന്ന പ്രതിപക്ഷ (Opposition) ആവശ്യത്തിൽ സഭ ഇന്നും പ്രക്ഷുബ്ദമാകും. സസ്പെൻഷനിലായ എംപിമാരുടെ ​ഗാന്ധി പ്രതിമയ്ക്ക് മുന്നിലുള്ള ധർണ ഇന്ന് തുടങ്ങും. അതിനിടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ (Mallikarjun Kharge) വീണ്ടും രാജ്യസഭ (Rajyasabha) അധ്യക്ഷന് കത്തു നൽകി.

എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നുള്ള  പ്രതിപക്ഷത്തിന്‍റെ ആവശ്യം രാജ്യസഭ അദ്ധ്യക്ഷന്‍  വെങ്കയ്യ നായിഡു ഇന്നലെ തള്ളിയിരുന്നു. പ്രതിപക്ഷവുമായി ചർച്ചയാവാമെന്ന് സർക്കാർ അറിയിച്ചിരുന്നുവെങ്കിലും മാപ്പു പറഞ്ഞുള്ള ഒത്തുതീർപ്പിന് ഇല്ലെന്നാണ് പ്രതിപക്ഷ നിലപാട്.

Also Read: Rajya Sabha: രാജ്യസഭ അംഗങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള അപേക്ഷ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി

ചട്ടവിരുദ്ധമാണ് നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ വെങ്കയ്യ നായിഡു ആരോപണം നിഷേധിച്ചു. കഴിഞ്ഞ സമ്മേളനത്തിൽ തന്നെ അംഗങ്ങളുടെ പേര് ചൂണ്ടിക്കാട്ടിയതാണ്. സസ്പെൻഷൻ നടപടി സഭയ്ക്കുള്ള അധികാരം ഉപയോഗിച്ചാണ് എടുത്തതെന്നും വെങ്കയ്യ നായിഡു ന്യായീകരിച്ചു. 

എളമരം കരീം  (CPM), ഫൂലോ ദേവി നേതം, ഛായാ വർമ്മ, ആർ ബോറ, രാജാമണി പട്ടേൽ, സയ്യിദ് നാസിർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ് -(INC), ബിനോയ് വിശ്വം - (CPI), ഡോല സെൻ,   ശാന്ത ഛേത്രി (TMC), പ്രിയങ്ക ചതുർവേദി , അനിൽ ദേശായി  -(Shiv Sena) എന്നിവരെയാണ് ശീതകാല സമ്മേളനത്തിന്‍റെ ശേഷിക്കുന്ന ഭാഗങ്ങളില്‍നിന്ന് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍  മോശമായി പെരുമാറിയതിനും  സഭയ്ക്ക് ചേരാത്ത രീതിയില്‍ പ്രതിഷേധിച്ചതിനുമാണ്  12  അംഗങ്ങളെ പുറത്താക്കിയത്. കാർഷിക നിയമങ്ങൾ, പെഗസസ് എന്നീ വിഷയങ്ങളിലാണ്  പാർലമെന്‍റിന്‍റെ  വര്‍ഷകാല സമ്മേളനത്തില്‍ ഇവര്‍  രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.  

Also Read: LPG Price Hike | വീണ്ടും നടുവൊടിച്ച് പാചക വാതക വില വർധന; വാണിജ്യ സിലിണ്ടറിന് വില കുത്തനെ കൂട്ടി

സസ്പെൻഷൻ പിൻവലിക്കാത്ത വെങ്കയ്യ നായിഡുവിൻറെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നലെ സഭയിൽ നിന്നും ഇറങ്ങി പോയിരുന്നു. തുടർന്ന് ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ്ണയും നടത്തി. സർക്കാരിന്റെ നിലപാടനുസരിച്ച് സമ്മേളനം ബഹിഷ്ക്കരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News