ഡൽഹി:ഒമിക്രോൺ വാക്സിൻ തയ്യാറാക്കുന്നതിനായി യുഎസ് കമ്പനി നോവാവാക്സുമായി ചേർന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നതായി സിഇഒ അദാർ പൂനാവാല.ഒമിക്രോണിന്റെ ബിഎ–5 വകഭേദത്തിനുള്ള വാക്സിനാണ് നിർമ്മിക്കുന്നത്.ബൂസ്റ്റർ എന്ന നിലയിൽ ഈ വാക്സിൻ പ്രധാനമാണെന്നും ആറ് മാസത്തിനുള്ളിൽ പ്രതീക്ഷിക്കാമെന്നും പൂനാവാല വ്യക്തമാക്കി. ഒമിക്രോൺ, നിർദ്ദിഷ്‌ട വാക്‌സിൻ ഉപയോഗിച്ച് ഇന്ത്യ ബൂസ്റ്റ് ചെയ്യേണ്ടത് പ്രധാനമാണ്.എന്നാൽ, ഇന്ത്യൻ വിപണിയിൽ വാക്സിൻ എത്തുന്നത് ഇന്ത്യൻ റെഗുലേറ്ററിന്റെ അനുമതിയെ ആശ്രയിച്ചായിരിക്കും.
രാജ്യത്ത് ക്ലിനിക്കൽ ട്രയൽ ആവശ്യമുണ്ടോയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ട്.ഇത് ഒമിക്രോണിന്റെ നിരവധി ഉപവകഭേദങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പൂനാവാല പറഞ്ഞു.നിലവിൽ നോവാവാക്‌സിന്റെ പരീക്ഷണങ്ങൾ ഓസ്‌ട്രേലിയയിൽ പുരോഗമിക്കുകയാണ്.നവംബർ - ഡിസംബറോടെ യുഎസ് ഡ്രഗ് റെഗുലേറ്ററെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യ തലസ്ഥാനത്ത് കൊറോണ കേസുകൾ അതിവേഗം വ്യാപിക്കുകയാണ്. ദിനംപ്രതി നിരവധി പേര്‍ക്കാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലടക്കം രാജ്യത്തെ മറ്റ് നിരവധി സംസ്ഥാനങ്ങളില്‍ ഒമിക്രോണിന്‍റെ വിവിധ വകഭേദങ്ങള്‍ വ്യപിക്കുകയാണ്. ഒമിക്രോണിന്‍റെ ഈ പുതിയ വകഭേദങ്ങള്‍ ഒറിജിനൽ ഒമിക്രോണ്‍ വൈറസിനേക്കള്‍ 20-30 ശതമാനം ഏറെ വേഗതയിലാണ് വ്യാപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...