Om Birla: ഓം ബിർല ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

സ്പീക്കര്‍ തെരഞെടുപ്പിന് പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചു കൊണ്ടാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 26, 2024, 02:23 PM IST
  • പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, പാർലമെന്ററി കാര്യമന്ത്രിയും അധ്യക്ഷ പദത്തിലേയ്ക്ക് ഓം ബിർലയെ ആനയിച്ചു.
  • സഭയുടെ മികച്ച നടത്തിപ്പിന് ഒം ബിർലയുടെ അനുഭവ സമ്പത്ത് ഗുണകരമാകും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
Om Birla: ഓം ബിർല ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി: 18ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർല. ശബ്ദവോ​ട്ടോടെയാണ് ഓം ബിർലയെ സ്പീക്കറായി തെരഞ്ഞെടുത്തത്. സ്പീക്കറായി ഓം ബിർലയെ നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്സഭ പാസാക്കി. സ്പീക്കര്‍ തെരഞെടുപ്പിന് പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചു കൊണ്ടാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, പാർലമെന്ററി കാര്യമന്ത്രിയും അധ്യക്ഷ പദത്തിലേയ്ക്ക് ഓം ബിർലയെ ആനയിച്ചു.

ALSO READ: ചാറ്റൽമഴയിൽ പോലും ശ്രീകോവിൽ ചോർന്നൊലിക്കും; പരാതിയുമായി അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതൻ

സഭയുടെ മികച്ച നടത്തിപ്പിന് ഒം ബിർലയുടെ അനുഭവ സമ്പത്ത് ഗുണകരമാകും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ലോകസഭയിൽ  പ്രതിപക്ഷ ശബ്ദവും ഉയരാൻ അവസരം ലഭിക്കുമെന്ന് കരിതുന്നതായ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കി കൊണ്ട് സഭ കാര്യക്ഷമമായി നിങ്ങൾക്ക് നടത്താനാകുമെന്ന ആശയം ജനാധിപത്യവിരുദ്ധമായതാണ്. പ്രതിപക്ഷം ഈ രാജ്യത്തിന്റെ ഭരണഘടനയും ആശയങ്ങളും സംരക്ഷിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ടെന്നും രാഹുല്‍ ​ഗാന്ധി പ്രതികരിച്ചു. ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കുവാൻ പ്രതിപക്ഷത്തെ അനുവധിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാനുള്ള നിങ്ങളുടെ കടമ നിങ്ങള്‍ നിര്‍വഹിക്കുമെന്ന് കരുതുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News