Supertech Towers Demolition : മരടിൽ ഉപയോഗിച്ചതിനെക്കാൾ നാല് ഇരട്ടി സ്ഫോടക വസ്തുക്കൾ; നോയിഡയിലെ ഇരട്ട ഫ്ലാറ്റ് പൊളിക്കൽ ഞായറാഴ്ച

Noida Supertech Twin Towers Demolition : 29 നിലയുള്ള സീയേൻ 32 നിലയുള്ള അപെക്സ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ച് നീക്കാൻ ഒരുങ്ങുന്നത്. മരടിലെ മൂന്ന് ഫ്ലാറ്റുകൾ പൊളിച്ച് എഡിഫിസ് എൻഞ്ചിനിയറിങ്ങാണ് നോയിഡിലെയും ബഹുനിലകെട്ടിടങ്ങൾ പൊളിക്കുന്നത്

Written by - Jenish Thomas | Last Updated : Aug 23, 2022, 03:07 PM IST
  • ഓഗസ്റ്റ് 28ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30നാണ് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
  • ഇതിന് വേണ്ടി സ്ഫോടക വസ്തുക്കൾ ഘടിപ്പിക്കുന്ന ജോലികൾ എല്ലാം ഇന്നലെ ഓഗസ്റ്റ് 22 തിങ്കളാഴ്ചയോടെ അവസാനിക്കുകയും ചെയ്തു.
  • ഇരു ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി 3700 കിലോ സ്ഫോടക വസ്തുക്കളാണ് എത്തിച്ചിരിക്കുന്നത്.
  • ഇരു കെട്ടിടങ്ങൾ പൊളിക്കുന്നതിനായി 40 അംഗ ടീമിനെയാണ് നിയമിച്ചിരിക്കുന്നത്.
Supertech Towers Demolition : മരടിൽ ഉപയോഗിച്ചതിനെക്കാൾ നാല് ഇരട്ടി സ്ഫോടക വസ്തുക്കൾ; നോയിഡയിലെ ഇരട്ട ഫ്ലാറ്റ് പൊളിക്കൽ ഞായറാഴ്ച

ന്യൂ ഡൽഹി : കൊച്ചി മരടിൽ നാല് ബഹുനിലകെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്തത് പോലെ ഡൽഹി-എൻസിആർ-നോയിഡയിലെ (ഉത്തർ പ്രദേശ്) സൂപ്പർടെക് ടവേഴ്സ് ഇരട്ട ഫ്ലാറ്റ് പൊളിച്ച് നീക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. സുപ്രീം കോടതി വിധിയെ തുടർന്ന്  ഓഗസ്റ്റ് 28ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30നാണ് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് വേണ്ടി സ്ഫോടക വസ്തുക്കൾ ഘടിപ്പിക്കുന്ന ജോലികൾ എല്ലാം ഇന്നലെ ഓഗസ്റ്റ് 22 തിങ്കളാഴ്ചയോടെ അവസാനിക്കുകയും ചെയ്തു. ഇരു ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി 3700 കിലോ സ്ഫോടക വസ്തുക്കളാണ് എത്തിച്ചിരിക്കുന്നത്.

ഇരു കെട്ടിടങ്ങൾ പൊളിക്കുന്നതിനായി 40 അംഗ ടീമിനെയാണ് നിയമിച്ചിരിക്കുന്നത്. ഓഗസ്റ്റ് 13 മുതൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിക്കുന്ന ജോലികൾ ആരംഭിക്കുകയായിരുന്നു. 29 നിലയുള്ള സീയേൻ 32 നിലയുള്ള അപെക്സ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ച് നീക്കാൻ ഒരുങ്ങുന്നത്. മരടിലെ മൂന്ന് ഫ്ലാറ്റുകൾ പൊളിച്ച് എഡിഫിസ് എൻഞ്ചിനിയറിങ്ങാണ് നോയിഡിലെയും ബഹുനിലകെട്ടിടങ്ങൾ പൊളിക്കുന്നത്. അതേസമയം മരടിൽ പൊളിച്ച മുഴുവൻ ഫ്ലാറ്റുകൾക്കായി ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ നാല് ഇരട്ടിയോളമാണ് നോയിഡയിൽ ഉപയോഗിക്കുന്നത്. മരടിൽ നാല് ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി ആകെ ഉപയോഗിച്ചത് 943 കിലോ സ്ഫോടക വസ്തുക്കൾ. സൂപ്പർടെക് ടവേഴ്സ് പൊളിക്കാൻ ഉപയോഗിക്കുന്നത് 3700 കിലോ സ്ഫോടക വസ്തുക്കളാണ്. 

ALSO READ : Most Polluted City: ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി വീണ്ടും, രണ്ടാം സ്ഥാനത്ത് കൊൽക്കത്ത

ഓഗസ്റ്റ് 26ന് പൊളിക്കലുമായി സംബന്ധിച്ച എല്ലാ നടപടികളും പൂർത്തീകരിക്കും. ശേഷം രണ്ട് ദിവസം ബഫർ സമയമായി കരുതി ഓഗസ്റ്റ് 28ന് ഉച്ചയ്ക്ക് ശേഷം 2.30ന് സ്ഫോടനത്തോടെ പൊളിക്കൽ നടക്കുന്നതാണ്. ഇപ്പോൾ സ്ഫോടക വസ്തുക്കൾ ഘടിപ്പുക്കുന്ന ജോലി പൂർത്തികരിച്ചു. ഇവയെല്ലാമായി ബന്ധിപ്പുക്കുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇരു ഫ്ലാറ്റ് സമുച്ചയങ്ങളുമായി 20,000 കണക്ഷനുകളാണുള്ളത്. ഇതിനെല്ലാം ശേഷം പൊളിക്കൽ നടത്തേണ്ട ദിവസം എല്ലാ കണക്ഷനുകൾ പ്രധാന ഡിറ്റോണക്ടറുമായി ഘടിപ്പിക്കുമെന്ന് എഡിഫിസിന്റെ ഓഫീസ് അറിയിച്ചു. 

നോയിഡ സെക്ടർ-93 എയിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ 2021 ഓഗസ്റ്റിൽ ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഫ്ലാറ്റുകൾ ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായിട്ടാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി ബഹുനില കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്യാനും അത് വാങ്ങിയവർക്ക് അതിനായി ചിലവാക്കിയ തുക 12 ശതമാനം പലിശ സഹിതം തിരികെ നൽകാൻ കോടതി നിർദേശിച്ചു. ഈ 40 നില കെട്ടിടങ്ങൾ സമീപവാസികൾക്ക് ശുദ്ധവായുവിനും സൂര്യ പ്രകാശം കൃത്യമായി ലഭിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നു എന്ന പരാതിയെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. ഫ്ലാറ്റുകളുടെ നിർമിതിയിൽ മാറ്റം വരുത്താമെന്ന് സൂപ്പർടെക് കോടതിയെ അറിയിച്ചെങ്കിലും അത് നിഷേധിച്ച കോടതി രണ്ട് ഫ്ലാറ്റ്സമുച്ചയങ്ങൾ പൊളിച്ച് നീക്കം ചെയ്യാൻ തന്നെ ഉത്തരവിടുകയായിരുന്നു. 

ALSO READ : Rain: ഹിമാചലിലും ഉത്തരാഖണ്ഡിലും ദുരിത പെയ്ത്ത്; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 25 മരണം

തീരദേശ നിയമങ്ങൾ ലംഘിച്ചു എന്ന കുറ്റങ്ങൾ കണ്ടെത്തിയാണ് സുപ്രീം കോടതി കൊച്ചി മരടിലെ നാല് ഫ്ലാറ്റുകൾ പൊളിച്ച് നീക്കം ചെയ്യാൻ ഉത്തരവിടുന്നത്. 2020 ജനുവരിയിലാണ് ഫ്ലാറ്റുകൾ പൊളിച്ച് നീക്കിയത്. ഇനിയും മരടിലെ പല ഫ്ലാറ്റ് ഉടമസ്ഥർക്ക് നഷ്ടപരിഹരം തിരികെ നൽകാനുണ്ട്. 2021 നവംബർ വരെ ഉടമകൾക്കു 91 കോടി രൂപ തിരികെ നൽകി കഴിഞ്ഞു. . ഉടമകൾക്ക് 120 കോടി രൂപയാണ് തിരികെ നല്കാനുള്ളത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News