Noida Flat Demolition | മരടിലെ പോലെ നോയിഡിയിലെ രണ്ട് 40 നില ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി വിധി

Noida Supertech emerald court ന്റെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ 12 ദിവസത്തിനുള്ള പൊളിച്ച് നീക്കനാണ് സുപ്രീം കോടതി നോയിഡ സിഇഒയോട് നിർദേശം നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 06:50 PM IST
  • നോയിഡ സൂപ്പർടെക് എമറാൾഡ് കോർട്ടിന്റെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ 12 ദിവസത്തിനുള്ള പൊളിച്ച് നീക്കാനാണ് സുപ്രീം കോടതി നോയിഡ സിഇഒയോട് നിർദേശം നൽകിയിരിക്കുന്നത്.
  • കൂടാതെ അടുത്ത 72 മണിക്കൂറിനുള്ള ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടങ്ങിയിരിക്കണമെന്ന് കോടതി ഉത്തരവിട്ടു.
  • ഫ്ലാറ്റ് വാങ്ങിയവർക്ക് ആ വാങ്ങിയ തുക തിരകെ നൽകാൻ സുപ്രീം കോടതി സൂപ്പർടെക് ലിമിറ്റഡിനോട് നേരത്തെ അറിയിച്ചിരുന്നു.
  • ഫെബ്രുവരി 28ന് മുമ്പായി പണം തിരകെ നൽകാനാണ് കോടതിയുടെ നിർദേശം.
Noida Flat Demolition | മരടിലെ പോലെ നോയിഡിയിലെ രണ്ട് 40 നില ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി വിധി

ന്യൂ ഡൽഹി : കൊച്ചി മരടിൽ നാല് ബഹുനിലകെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്തത് പോലെ ഉത്തർ പ്രദേശിലെ നോയിഡയിൽ 40 നിലയുള്ള രണ്ട് ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. നോയിഡ സൂപ്പർടെക് എമറാൾഡ് കോർട്ടിന്റെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ 12 ദിവസത്തിനുള്ളിൽ പൊളിച്ച് നീക്കാനാണ് സുപ്രീം കോടതി നോയിഡ സിഇഒയോട് നിർദേശം നൽകി. കൂടാതെ അടുത്ത 72 മണിക്കൂറിനുള്ള ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടങ്ങിയിരിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഫ്ലാറ്റ് വാങ്ങിയവർക്ക് ആ വാങ്ങിയ തുക തന്നെ തിരകെ നഷ്ടപരിഹാരമായി നൽകാൻ സുപ്രീം കോടതി സൂപ്പർടെക് ലിമിറ്റഡിനോട് നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 28ന് മുമ്പായി പണം തിരകെ നൽകാനാണ് കോടതിയുടെ നിർദേശം. നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് സൂപ്പർടെക് മുന്നോട്ട് വെച്ച ഉപാധി കോടതി തള്ളി. പകരം അമികസ് ക്യൂരിയുടെ നിർദേശം അനുസരിച്ച് വാങ്ങിയ തുക തിരകെ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. 

ALSO READ : Maradu Flat : മരട് ഫ്ലാറ്റ് പൊളിച്ച് മാറ്റിയതിൽ ഉടമകൾക്ക് 91 കോടി രൂപ നൽകി

2021 ഓഗസ്റ്റിൽ ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഉത്തരവിട്ടിരുന്നു. ഫ്ലാറ്റുകൾ ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായിട്ടാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി ബഹുനില കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്യാനും അത് വാങ്ങിയവർക്ക് അതിനായി ചിലവാക്കിയ തുക 12 ശതമാനം പലിശ സഹിതം തിരികെ നൽകാൻ നിർദേശിക്കുകയായിരുന്നു കോടതി. കോടതി വിധി ഇതുവരെ പാലിക്കാതെ വന്നപ്പോൾ കോടതിയെ വീട് വാങ്ങിയവർ വീണ്ടും സമീപിച്ചതിന് പിന്നാലെയാണ് 12 ദിവസത്തിനുള്ള പൊളിച്ച് നീക്കാൻ കോടതി ഉത്തരവിട്ടിരുക്കുന്നത്. 

ഈ 40 നില കെട്ടിടങ്ങൾ സമീപവാസികൾക്ക് ശുദ്ധവായുവിനും സൂര്യ പ്രകാശം കൃത്യമായി ലഭിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നു എന്ന പരാതിയെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. ഫ്ലാറ്റുകളുടെ നിർമിതിയിൽ മാറ്റം വരുത്താമെന്ന് സൂപ്പർടെക് കോടതിയെ അറിയിച്ചെങ്കിലും അത് നിഷേധിച്ച കോടതി രണ്ട് ഫ്ലാറ്റ്സമുച്ചയങ്ങൾ പൊളിച്ച് നീക്കം ചെയ്യാൻ തന്നെ ഉത്തരവിടുകയായിരുന്നു. 

ALSO READ : Viral Video | മുംബൈയിലെ വിവാഹമോചന കേസുകളുടെ കാരണം നഗരത്തിലെ ട്രാഫിക്കെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ; ട്രോളി സോഷ്യൽ മീഡിയ

തീരദേശ നിയമങ്ങൾ ലംഘിച്ചു എന്ന കുറ്റങ്ങൾ കണ്ടെത്തിയാണ് സുപ്രീം കോടതി കൊച്ചി മരടിലെ നാല് ഫ്ലാറ്റുകൾ പൊളിച്ച് നീക്കം ചെയ്യാൻ ഉത്തരവിടുന്നത്. 2020 ജനുവരിയിലാണ് ഫ്ലാറ്റുകൾ പൊളിച്ച് നീക്കിയത്. ഇനിയും മരടിലെ പല ഫ്ലാറ്റ് ഉടമസ്ഥർക്ക് നഷ്ടപരിഹരം തിരികെ നൽകാനുണ്ട്. 2021 നവംബർ വരെ ഉടമകൾക്കു 91 കോടി രൂപ തിരികെ നൽകി കഴിഞ്ഞു. . ഉടമകൾക്ക് 120 കോടി രൂപയാണ് തിരികെ നല്കാനുള്ളത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News