Modern Indian women: ഇന്നത്തെ സ്ത്രീകള്‍ ഇങ്ങനെ... വിവാഹം കഴിക്കാനോ പ്രസവിക്കാനോ അവര്‍ക്ക് താത്പര്യമില്ല..!! വിവാദമായി ആരോഗ്യമന്ത്രിയുടെ പരാമര്‍ശം

കര്‍ണാടക ആരോഗ്യമന്ത്രിയുടെ  സ്ത്രീവിരുദ്ധ  പരാമര്‍ശം വിവാദത്തിലേയ്ക്...

Written by - Zee Malayalam News Desk | Last Updated : Oct 10, 2021, 09:49 PM IST
  • ആധുനിക കാലത്തെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ, അഥവാ വിവാഹം കഴിച്ചാല്‍ പ്രസവിക്കാനോ താത്പര്യമില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ. സുധാകര്‍
  • ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച്‌ National Institute of Mental Health and Neurological Sciences (NIMHANS) നടത്തിയ പ്രോഗ്രാമില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
Modern Indian women: ഇന്നത്തെ സ്ത്രീകള്‍ ഇങ്ങനെ...  വിവാഹം കഴിക്കാനോ പ്രസവിക്കാനോ അവര്‍ക്ക് താത്പര്യമില്ല..!!  വിവാദമായി  ആരോഗ്യമന്ത്രിയുടെ  പരാമര്‍ശം

Bengaluru: കര്‍ണാടക ആരോഗ്യമന്ത്രിയുടെ  സ്ത്രീവിരുദ്ധ  പരാമര്‍ശം വിവാദത്തിലേയ്ക്...

ആധുനിക കാലത്തെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ, അഥവാ വിവാഹം കഴിച്ചാല്‍  പ്രസവിക്കാനോ താത്പര്യമില്ലെന്നായിരുന്നു  കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ. സുധാകര്‍  (Dt. K.  Sudhakar) പരാമര്‍ശിച്ചത്.  ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച്‌  National Institute of Mental Health and Neurological Sciences (NIMHANS) നടത്തിയ പ്രോഗ്രാമില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

"ഇന്ത്യന്‍ സമൂഹത്തെ പാശ്ചാത്യ ജീവിത ശൈലി  ഏറെ  സ്വാധീനിച്ചിരിക്കുന്നു. യുവാക്കള്‍   തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല, ഇക്കാലത്ത് ഒരുപാട് സ്ത്രീകള്‍ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിച്ചാല്‍തന്നെ ഇവര്‍ക്ക് പ്രസവിക്കാന്‍ താത്പര്യമില്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ ആഗ്രഹിക്കുന്നത്. അവരുടെ ചിന്തകള്‍ മാറിയിരിക്കുന്നു. അത് നല്ലതല്ല," മന്ത്രി പറഞ്ഞു. 

Also Read: Gangrape | ഓടുന്ന ട്രെയിനിൽ വച്ച് യുവതിയെ പീഡിപ്പിച്ചു; യാത്രക്കാരെ കൊള്ളയടിച്ചു; സംഭവം ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിൽ

7  ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുണ്ട്. മാനസിക  സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മള്‍ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം,  സ്ത്രീകള്‍ക്കെതിരെ മന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിയ്ക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News