MMS Scandal at IIT Bombay: ചണ്ഡീഗഡ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ ഐഐടി ബോംബെയിലും എംഎംഎസ് വീഡിയോ വിവാദം

ആക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ചണ്ഡീഗഡ് സര്‍വ്വകലാശാല യില്‍ വന്‍ പ്രതിഷേധം നടക്കുന്നതിനിടെ സമാനമായ സംഭവം  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുകയാണ് രാജ്യത്തെ പ്രധാന IIT യായ ഐഐടി  ബോംബെയില്‍.  

Written by - Zee Malayalam News Desk | Last Updated : Sep 20, 2022, 10:24 PM IST
  • ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനിയുടെ അശ്ലീല വീഡിയോ പകർത്തിയതിന് ക്യാന്‍റീൻ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
MMS Scandal at IIT Bombay: ചണ്ഡീഗഡ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ ഐഐടി ബോംബെയിലും എംഎംഎസ് വീഡിയോ വിവാദം

Mumbai: ആക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ചണ്ഡീഗഡ് സര്‍വ്വകലാശാലയില്‍ വന്‍ പ്രതിഷേധം നടക്കുന്നതിനിടെ സമാനമായ സംഭവം  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുകയാണ് രാജ്യത്തെ പ്രധാന IIT യായ ഐഐടി  ബോംബെയില്‍.  

ഹോസ്റ്റലിൽ  താമസിക്കുന്ന വിദ്യാർത്ഥിനിയുടെ അശ്ലീല വീഡിയോ പകർത്തിയതിന് ക്യാന്‍റീൻ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.  

സംഭവം ഇപ്രകാരമാണ്, ഐഐടി  ബോംബെയിലെ വിദ്യാർത്ഥിനി ബാത്ത്റൂമിന്‍റെ ജനലിനു പുറത്ത് ഒരു മൊബൈൽ ഫോൺ കണ്ടു. ജനലിന് പുറത്ത് ക്യാമറ കണ്ടയുടൻതന്നെ പെൺകുട്ടി സുഹൃത്തുക്കളെ വിളിച്ച് ഹോസ്റ്റൽ കൗൺസിലിനെയും അധികൃതരെയും  വിവരമറിയിച്ചു.  ഡീനും എസ്‌എ ഡീനും സ്ഥലത്ത് എത്തുകയും പരിസരത്തുള്ള  ക്യാമറകൾ പരിശോധിക്കുകയും ചെയ്തു.  എന്നാല്‍ ചില ക്യാമറകള്‍ പ്രവത്തനക്ഷമമല്ലാത്തതിനാല്‍ ഹോസ്റ്റൽ കെട്ടിടത്തിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ സ്കാൻ ചെയ്യാൻ അധികൃതര്‍ക്ക് കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്‌.  തുടര്‍ന്ന് ആവശ്യമായ നിയമനടപടികൾക്കായി സംഭവം പോലീസില്‍ അറിയിയ്ക്കുകയും ചെയ്തു. 

സംഭവത്തില്‍ 354-സി വകുപ്പ് പ്രകാരം പോലീസ് ഒരു ക്യാന്‍റീൻ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് 3:30 മുതൽ പുലർച്ചെ 3 വരെ രാത്രി ക്യാന്‍റീൻ നടത്തുന്ന അഞ്ച് ജീവനക്കാരെ പൊവായ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇവരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. 

ചണ്ഡീഗഡ് സർവകലാശാലയിൽ സംഭവിച്ചത്  എന്താണ്? 

പെൺകുട്ടികളുടെ ഹോസ്റ്റലിന്‍റെ കുളിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അതേ ഹോസ്റ്റലില്‍ തന്നെ താമസിക്കുന്ന  പെണ്‍കുട്ടി പകര്‍ത്തി അന്യപുരുഷന്മാര്‍ക്ക് നല്‍കിയത്. പുരുഷന്മാരുടെ ഭീഷണിയെതുടര്‍ന്നാണ്  ഈ ഹീനകൃത്യം  നടത്തിയത് എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.

ഹോസ്റ്റലിലെ കുളിമുറിയിൽ വച്ച് അനധികൃതമായി ചിത്രീകരിച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ ചോർന്നു.   ഹോസ്റ്റലിൽ താമസിച്ചിരുന്ന എട്ട് വിദ്യാർത്ഥികൾ തങ്ങളുടെ വീഡിയോ ഇന്റർനെറ്റിൽ കണ്ടപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇവർ ഇപ്പോള്‍  വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം, സ്വകാര്യ വീഡിയോകള്‍  ചോര്‍ന്നതോടെ  പഞ്ചാബിലെ മൊഹാലിയിലെ ചണ്ഡീഗഡ് സർവകലാശാലയിൽ വൻ പ്രതിഷേധമാണ് നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News