MIG 21 fighter jet crash: രാജസ്ഥാനിൽ MIG 21 തകർന്നു വീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; അന്വേഷണം ആരംഭിച്ച് വ്യോമസേന

MIG 21 fighter jet crash: ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇന്ത്യൻ എയർഫോഴ്‌സ് ഉത്തരവിട്ടിട്ടുണ്ട്.  മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 07:25 AM IST
  • വ്യോമസേനയുടെ യുദ്ധവിമാനമായ MIG 21 തകർന്നു വീണ് രണ്ടു പൈലറ്റുമാർ വീരമൃത്യു വരിച്ചു
  • സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന
  • സംഭവം നടന്നത് ഇന്നലെ രാത്രി 9:10 ഓടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് നടക്കുന്നത്
MIG 21 fighter jet crash: രാജസ്ഥാനിൽ MIG 21 തകർന്നു വീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; അന്വേഷണം ആരംഭിച്ച് വ്യോമസേന

രാജസ്ഥാൻ: MIG 21 fighter jet crash: വ്യോമസേനയുടെ യുദ്ധവിമാനമായ MIG 21 തകർന്നു വീണ് രണ്ടു പൈലറ്റുമാർ വീരമൃത്യു വരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന. സംഭവം നടന്നത് ഇന്നലെ രാത്രി 9:10 ഓടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് നടക്കുന്നത്. 

 

 

 

Also Read: അധിർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; ഹാജരാകാൻ നോട്ടീസ്

ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇന്ത്യൻ എയർഫോഴ്‌സ് ഉത്തരവിട്ടിട്ടുണ്ട്.  മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനം പൂർണ്ണമായും കത്തിയമരുകയായിരുന്നു. അപകട കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി യോട് കാര്യങ്ങൾ അന്വേഷിക്കുകയും പൈലറ്റുമാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News