മുംബൈ : മഹരാഷ്ട്രയിൽ എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വീടിന് തീവെച്ചു. മഹരാഷ്ട്രയിലെ ബീഡ് ജില്ലയിൽ എംഎൽഎയുടെ വസതിക്ക് മറാത്ത സംവരണം പ്രതിഷേധക്കാരാണ് തീവെച്ചത്. മറാത്ത സംവരണത്തിനായി നിരഹാരം സമരം ചെയ്യുന്ന മനോജ് പാട്ടിലിനെതിരെ എൻസിപി എംഎൽഎ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധിക്കാർ സോളാങ്കെയുടെ വീടിന് തീവെച്ചത്. എംഎൽഎയുടെ വീടിന് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. ആക്രമണത്തിൽ വീടിന്റെ ഒരു ഭാഗം നശിച്ചു. പ്രതിഷേധക്കാർ പുറത്ത് നിറത്തിട്ടിരുന്ന കാറുകൾ തകർക്കുകയും ചെയ്തു.
#WATCH | Beed, Maharashtra: Maratha reservation agitators vandalised and set the residence of NCP MLA Prakash Solanke on fire. pic.twitter.com/8uAfmGbNCI
— ANI (@ANI) October 30, 2023
Maharashtra NCP MLA Prakash Solanke, whose residence in Beed has been attacked by Maratha reservation protestors says, "I was inside my home when it was attacked. Fortunately, none of my family members or staff were injured. We are all safe but there is a huge loss of property… https://t.co/WBjTmWvP5r
— ANI (@ANI) October 30, 2023
താനും കുടുംബവും തന്റെ ജീവനക്കാരും സുരക്ഷിതരാണ് എംഎൽഎ അറിയിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ തീവെപ്പിൽ വീടിന് കനത്ത നാശമുണ്ടായതായി എൻസിപിയുടെ എംഎൽഎ അറിയിച്ചു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയാണ് എംഎൽഎയുടെ വീടിന് നേരെയുണ്ടായ ആക്രമണമെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പറഞ്ഞു. മഹരാഷ്ട്രയുടെ ത്രിപ്പിൾ എഞ്ചിൻ സർക്കാരിന്റെ പരാജയമാണിത്. ഇന്ന് ഒരു എംഎൽഎയുടെ വീടിന് തീവെച്ചു, ആഭ്യന്തര മന്ത്രി എന്താണ് ചെയ്യുന്നത്? ഇത് അവരുടെ ഉത്തരവാദിത്വമല്ലേ? സുപ്രിയ സൂലെ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.