Maoist attack in Chhattisgarh: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 11 ജവാന്മാര്‍ക്ക് വീരമൃത്യു

Maoist attack in Chhattisgarh: അറന്‍പുര്‍ പാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഡി.ആര്‍.ജി. (ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്) സംഘത്തിനു നേരെയാണ് മാവോയിസ്റ്റുകളുടെ ആക്രമണ്ടായത്.   

Last Updated : Apr 26, 2023, 05:42 PM IST
  • ഡി.ആര്‍.ജി.യുടെ ഒരു സംഘം വാഹനത്തില്‍ തങ്ങളുടെ ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്.
  • ചിലർക്ക് ​ഗുരുതരമായ പരിക്കും ഉണ്ടായിട്ടുണ്ട്.
  • നടന്നയിടത്തേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി തംരധ്വാജ് സാഹു അറിയിച്ചു.
Maoist attack in Chhattisgarh: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 11 ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പുര്‍: ഛത്തീസ്ഗഢില്‍ ദന്തേവാഡയില്‍ മാവോയിസ്റ്റ്  നടത്തിയ സ്‌ഫോടനത്തിൽ 11 ജവാന്മാര്‍ക്ക് വീരമൃത്യു. ചിലർക്ക് ​ഗുരുതരമായ പരിക്കും ഉണ്ടായിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അറന്‍പുര്‍ പാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഡി.ആര്‍.ജി. (ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്) സംഘത്തിനു നേരെയാണ് മാവോയിസ്റ്റുകളുടെ ആക്രമണം. ഡി.ആര്‍.ജി.യുടെ ഒരു സംഘം വാഹനത്തില്‍ തങ്ങളുടെ ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്. 

‌‌ALSO READ:  മനോജ് മോദിയ്ക്ക് 1,500 കോടിയുടെ വീട്! അംബാനിയുടെ സമ്മാനം... ആരാണ് ഈ മനോജ് മോദി?

ഡി.ആര്‍.ജി സംഘത്തിലെ ഡ്രൈവറടക്കം പത്തു പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മരണസംഖ്യ സംബന്ധിച്ചും പരിക്കേറ്റവരെ സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് നക്‌സലുകള്‍ കഴിഞ്ഞയാഴ്ച കത്തിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി ചില വൃത്തങ്ങള്‍ പറഞ്ഞു.  നടന്നയിടത്തേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി തംരധ്വാജ് സാഹു അറിയിച്ചു. സ്ഥലത്ത് കനത്ത മഴയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അനുശോചനമറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News