Delhi Liquor Scam Update: ഡല്‍ഹി മദ്യ അഴിമതി കേസ്, മനീഷ് സിസോദിയയെ ഏപ്രിൽ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു

Delhi Liquor Scam Update: ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച (മാർച്ച് 21) ഡൽഹി കോടതി ഇഡിയുടെ പ്രതികരണം തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച്‌ 22 ന് കോടതി ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 04:39 PM IST
  • മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച (മാർച്ച് 21) ഡൽഹി കോടതി ഇഡിയുടെ പ്രതികരണം തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച്‌ 22 ന് കോടതി ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയായിരുന്നു.
Delhi Liquor Scam Update: ഡല്‍ഹി മദ്യ അഴിമതി കേസ്, മനീഷ് സിസോദിയയെ ഏപ്രിൽ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു

Delhi Liquor Scam Update: ഡല്‍ഹി മദ്യ അഴിമതി കേസില്‍ കുടുങ്ങിയ മനീഷ് സിസോദിയ്ക്ക് ജാമ്യമില്ല, ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രിയെ ഏപ്രില്‍ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച (മാർച്ച് 21) ഡൽഹി കോടതി ഇഡിയുടെ പ്രതികരണം തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച്‌ 22 ന് കോടതി ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയായിരുന്നു.  

Also Read:  Posters Against PM Modi: ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിക്കെതിരായ പോസ്റ്ററുകൾ, 6 പേര്‍ അറസ്റ്റില്‍, നൂറിലധികം FIR

നിലവിൽ മാർച്ച് 22 വരെ ഇഡി റിമാൻഡിലാണ് സിസോദിയ. മദ്യ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതോടെ ജാമ്യത്തിനായി സിസോദിയ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സമീപിക്കാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു സുപ്രീംകോടതി ചെയ്തത്. ഇതോടെ നിയമത്തിന്‍റെയും CBI, ED തുടങ്ങിയവയുടെ വലയില്‍ അകപ്പെടുകയായിരുന്നു സിസോദിയ.

Also Read:  Kattapana Anumol Murder: അനുമോളുടെ മൃതദേഹത്തിന് 5 ദിവസത്തെ പഴക്കം, ഭർത്താവ് ആത്മഹത്യ ചെയ്തെന്ന വാർത്ത വ്യാജമെന്ന് പോലീസ്

ഡല്‍ഹി മദ്യ അഴിമതി കേസില്‍ മുന്‍  ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയയടക്കം 12 പേരെയാണ്  കേസിൽ ഇതുവരെ ഇഡി അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. 

മദ്യനയക്കേസിൽ ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. GNCTDയുടെ  എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ ഇഡി കസ്റ്റഡിയിലാണ് ഡൽഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേടുകൾ ആരോപിച്ചാണ് ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടത്. 

അതിനിടെ കഴിഞ്ഞ ദിവസം മനീഷ് സിസോദിയയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  FBU അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. ഫീഡ്ബാക്ക് യൂണിറ്റിന്‍റെ (Feed Back Unit - FBU) രൂപീകരണത്തിലും നിയമനത്തിലും മനീഷ് സിസോദിയ അഴിമതി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെ സിസോദിയക്കെതിരെ ഒരു പുതിയ കേസുകൂടി സിബിഐ രജിസ്റ്റര്‍ ചെയ്തു.
 
ഏകദേശം ഒരു മാസത്തോളമായി ED, CBI തുടങ്ങിയ ഏജന്‍സികള്‍ സിസോദിയയെ നിരന്തരം ചോദ്യം ചെയ്തു വരികയാണ്‌. എന്നാല്‍, ഇത് സംബന്ധിച്ച് യാതൊരു വിവരവും ഈ ഏജന്‍സികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News