Tripura : ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു

മണിക് സാഹയോടൊപ്പം 8 മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 03:03 PM IST
  • ഇത് രണ്ടാം തവണയാണ് മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.
  • മണിക് സാഹയോടൊപ്പം 8 മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
  • ഫെബ്രുവരി 16 ന് നടത്തിയ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം സ്വന്തമാക്കിയിരുന്നു. തുടർന്നാണ് ഇന്ന് മണിക് സാഹയും മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്.
  • അഗർത്തലയിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തിയത്.
 Tripura : ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു

മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു  ചുമതലയേറ്റു. ഇത് രണ്ടാം തവണയാണ് മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. മണിക് സാഹയോടൊപ്പം 8 മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഫെബ്രുവരി 16 ന് നടത്തിയ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം സ്വന്തമാക്കിയിരുന്നു. തുടർന്നാണ് ഇന്ന് മണിക് സാഹയും മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്. അഗർത്തലയിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തിയത്,

അഗർത്തലയിൽ വെച്ച് നടന്ന ചടങ്ങിൽ 
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവർ പങ്കെടുത്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഇവരോടൊപ്പം ചടങ്ങിൽ പങ്കുകൊള്ളാൻ എത്തിയിരുന്നു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡ, മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, സിക്കിം മുഖ്യമന്ത്രി പി എസ് തമാംഗ് എന്നിവരാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത മറ്റ് പ്രമുഖർ.

ALSO READ: BJP MLA Bribe Case: കോടികള്‍ കൈക്കൂലി വാങ്ങി മുങ്ങിയ ബിജെപി എംഎൽഎയ്ക്ക് മുൻ‌കൂർ ജാമ്യം, കാണ്മാനില്ലെന്ന് കോണ്‍ഗ്രസ്‌ നോട്ടീസ്

കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന നാല് മന്ത്രിമാർ ഈ മന്ത്രിസഭയിലും ഉണ്ട്, രത്തൻ ലാൽ നാഥ്, പ്രണജിത് സിംഗ് റോയ്, ശാന്തന ചക്മ, സുശാന്ത ചൗധരി തുടങ്ങിയവരാണ് ഈ വര്ഷം രണ്ടാം തവണയും ത്രിപുരയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ബിപ്ലബ് ദേബിന്റെ വിശ്വസ്തനായ ടിങ്കു റോയ്, ബി.ജെ.പിയുടെ പട്ടികവർഗ മോർച്ച മേധാവി ബികാഷ് ദേബ്ബർമ, സുധാൻഷു ദാസ് എന്നിവരാണ് ആദ്യമായി മന്ത്രി സ്ഥാനത്തേക്ക് എത്തിയവർ. 

ഇതുകൂടാതെ ബിജെപിയുടെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് (ഐപിഎഫ്ടി) ഒരു മന്ത്രിസ്ഥാനം ലഭിച്ചു. ഐപിഎഫ്ടിയിൽ നിന്നുള്ള ശുക്ല ചരൺ നൊയതിയയും ഇവർക്കൊപ്പവും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി ചുമതയേറ്റു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഎം, കോൺഗ്രസ് പാർട്ടി അംഗങ്ങൾ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News