ജലന്ധറിൽ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു, ക്യാംപസിൽ പ്രതിഷേധം

അഖിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 05:41 PM IST
  • നിരവധി മലയാളികളാണ് ലവ്ലി പ്രൊഫഷണല്‍ സർവ്വകലാശാലയിൽ പഠിക്കുന്നത്.
  • അഖിന്റെ മരണത്തിന് പിന്നാലെ നൂറുകണക്കിന് വിദ്യാർഥികളുടെ കടുത്ത പ്രതിഷേധമാണ് ക്യാംപസിലുണ്ടായത്.
  • പത്ത് ദിവസത്തിനിടെ രണ്ടാമത്തെ മരണമാണിതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.
ജലന്ധറിൽ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു, ക്യാംപസിൽ പ്രതിഷേധം

ചണ്ഡീഗഡ്: പഞ്ചാബ് ജലന്ധറിലെ സ്വകാര്യ സർവകലാശാലയില്‍ മലയാളി വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി അഖിന്‍ എസ് ദിലീപാണ് (21) മരിച്ചത്. ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ സർവ്വകലാശാലയിലാണ് സംഭവം. ബാച്ച്ലർ ഓഫ് ഡിസൈന്‍ ഒന്നാം വർഷ വിദ്യാർത്ഥിയാണ് അഖിൻ. ഇന്നലെ വൈകിട്ടാണ് അഖിനെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഖിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അതിനിടെ സംഭവം മറച്ചുവെയ്ക്കാൻ സർവകലാശാല അധികൃതർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാർഥികൾ ക്യാംപസിൽ പ്രതിഷേധിച്ചു. 

നിരവധി മലയാളികളാണ് ലവ്ലി പ്രൊഫഷണല്‍ സർവ്വകലാശാലയിൽ പഠിക്കുന്നത്. അഖിന്റെ മരണത്തിന് പിന്നാലെ നൂറുകണക്കിന് വിദ്യാർഥികളുടെ കടുത്ത പ്രതിഷേധമാണ് ക്യാംപസിലുണ്ടായത്. പത്ത് ദിവസത്തിനിടെ രണ്ടാമത്തെ മരണമാണിതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. സംഭവം മറച്ചുവയ്ക്കാന്‍ അധികൃതർ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. വാതിലുകൾ പൂട്ടിയിട്ട് വിദ്യാർത്ഥികളെ തടയാന്‍ ശ്രമിച്ച ക്യാംപസിലെ സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തമ്മില്‍ സംഘർഷമുണ്ടായി. 

Also Read: ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോർഡിൽ സവർക്കറും; വിവാദമായതോടെ ​ഗാന്ധിജിയുടെ ചിത്രം കൊണ്ട് മറച്ചു

 

സംഭവം അറിഞ്ഞ് രാത്രിയോടെ സർവകലാശാലയിലെത്തിയ പോലീസ് ലാത്തി ചാർജ് നടത്തിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. ഹോസ്റ്റല്‍ മുറിയില്‍നിന്നും കണ്ടെത്തിയ കുറിപ്പില്‍ വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് എഴുതിയിട്ടുണ്ടെന്നും പഞ്ചാബ് പോലീസ് അറിയിച്ചു. 

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള സർവ്വകലാശാലയായതിനാല്‍ പരാതിയില്‍ നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖരാരിയ ആരോപിച്ചു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നാണ് സർവ്വകലാശാല അധികൃതർ അറിയിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News