Mumabi: രാജ്യത്തെ ആശങ്കയിലാക്കിക്കൊണ്ട് കോവിഡ് വ്യാപനം. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുന്നു.
മഹാരാഷ്ട്രയില്‍ അടുത്തിടെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് (Covid-19) കണക്കാണ് പുറത്തുവന്നത്. 24 മണിക്കൂറിനിടെ 23,179 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 30%ന്‍റെ വര്‍ധനവ് രേഖപ്പെടുത്തിയത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
പുതിയ് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ മഹാരാഷ്ട്രയിലെ (Maharashtra) കോവിഡ് ബാധിതരുടെ ആകെ എണ്ണം 23,70,507 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9138 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 21,63,391 ആയി. നിലവില്‍ 1,52,760 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
കോവിഡ് ബാധിച്ചുള്ള മരണവും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84 പേരാണ് വൈറ സ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ കോവിഡ് മരണസംഖ്യ 53,080 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്താകമാനം, ഫെബ്രുവരി മാസത്തില്‍ 9,000ത്തോളം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരിരുന്നത്. എന്നാല്‍, മാര്‍ച്ച് രണ്ടാം വാരമായപ്പോഴേക്കും രോഗികളുടെ എണ്ണം പ്രതിദിനം 20,000 കടക്കുകയാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ (VC) കോവിഡ് വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.
Also read: Covid 19 Second Wave : ഉയരുന്ന രോഗവ്യാപനം തടയണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് രാജ്യത്ത് വീണ്ടും രോഗികളുടെ എണ്ണം ഉയരാന്‍ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 64% വും മഹാരാഷ്ട്രയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...