Madhya Pradesh Election 2023: മധ്യപ്രദേശില്‍ കനത്ത പോളിംഗ്!! 1 മണി വരെ 45.40% പേര്‍ വോട്ട് രേഖപ്പെടുത്തി

Madhya Pradesh Election 2023:  മധ്യപ്രദേശ് നിയമസഭയിലെ 230 സീറ്റുകളിലേയ്ക്ക് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യ പ്രദേശില്‍ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലുള്ള കടുത്ത പോരാട്ടമാണ് നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2023, 03:47 PM IST
  • കോണ്‍ഗ്രസ്‌ പാര്‍ട്ടി മുതിര്‍ന്ന നേതാവ് കമല്‍ നാഥിനെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും പാർട്ടിയുടെ കൂട്ടായ നേതൃത്വവും ഉയര്‍ത്തിക്കാട്ടിയാണ് BJP വോട്ടര്‍മാരെ സമീപിച്ചത്.
Madhya Pradesh Election 2023: മധ്യപ്രദേശില്‍ കനത്ത പോളിംഗ്!! 1 മണി വരെ 45.40% പേര്‍ വോട്ട് രേഖപ്പെടുത്തി

Madhya Pradesh Election 2023: മധ്യപ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിയ്ക്കുകയാണ്. പതിവിനു വിപരീതമായി ഇത്തവണ കനത്ത പോളിംഗ് ആണ്  സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ഉച്ചയ്ക്ക് 1 മണി വരെ മധ്യപ്രദേശിൽ 45.40% ആളുകള്‍ വോട്ടവകാശം വിനിയോഗിച്ചു. 

Also Read:  Sun Transit on Chhath 2023: സൂര്യൻ ഭാഗ്യം വര്‍ഷിക്കും, ഈ 4 രാശിക്കാരുടെ മേല്‍ പണത്തിന്‍റെ പെരുമഴ!! 
 
മധ്യപ്രദേശ് നിയമസഭയിലെ 230 സീറ്റുകളിലേയ്ക്ക് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യ പ്രദേശില്‍ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലുള്ള കടുത്ത പോരാട്ടമാണ് നടക്കുന്നത്. 

Also Read:  Jupiter Transit 2023: 2024 ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി സമയം!! ലക്ഷ്മി ദേവി കൃപ വര്‍ഷിക്കും  
 
കോണ്‍ഗ്രസ്‌ പാര്‍ട്ടി മുതിര്‍ന്ന നേതാവ് കമല്‍ നാഥിനെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും പാർട്ടിയുടെ കൂട്ടായ നേതൃത്വവും ഉയര്‍ത്തിക്കാട്ടിയാണ് BJP വോട്ടര്‍മാരെ സമീപിച്ചത്. ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിട്ടില്ല. 

 
റിപ്പോര്‍ട്ട് അനുസരിച്ച് ഉച്ചയ്ക്ക് 1 മണിവരെ മധ്യപ്രദേശില്‍  45.40% പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്, കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ നരേന്ദ്ര സിംഗ് തോമർ തുടങ്ങി പ്രമുഖര്‍ രാവിലെ തന്നെ വോട്ടവകാശം വിനിയോഗിച്ചു. 

മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പറഞ്ഞു. ആരൊക്കെ എവിടെ പ്രവർത്തിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും വികസനത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു. ഈ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി എക്കാലത്തെയും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സംസ്ഥാനത്തിന്‍റെ വികസനത്തിനായി ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാനത്തെ വോട്ടർമാരോട് അഭ്യർത്ഥിച്ചു. സമൂഹത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബിജെപിയോട് സംസ്ഥാനത്തെ ജനങ്ങൾക്ക് സ്‌നേഹവും അനുഗ്രഹവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തമായ ഭൂരിപക്ഷത്തോടെ മധ്യപ്രദേശിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ നരേന്ദ്ര സിംഗ് തോമർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ബിജെപിക്ക് പിന്തുണയുടെ തരംഗമുണ്ടെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും വികസന പ്രവർത്തനങ്ങളും ജനങ്ങൾ അഭിനന്ദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനെ പാക്കിസ്ഥാനിലേക്ക് അയക്കുമെന്നായിരുന്നു ബിജെപി നേതാവ് നരോത്തം മിശ്രയുടെ പരാമര്‍ശം. അതിനു മറുപടിയായി ആദ്യം സ്വന്തം സീറ്റില്‍ ജയിക്കട്ടെ, എന്നിട്ട് പാക്കിസ്ഥാനെ കുറിച്ച് സംസാരിക്കാമെന്നുമായിരുന്നു  കമല്‍ നാഥിന്‍റെ പ്രതികരണം. 

സംസ്ഥാനം ഭരിയ്ക്കുന്ന BJP പണവും പോലീസും ഭരണവും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ പണവും മദ്യവും വിതരണം ചെയ്യുന്നതിന്‍റെ വിഡിയോകൾ കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ചിരുന്നതായും കമല്‍ നാഥ്‌ അവകാശപ്പെട്ടു.

മധ്യപ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പ് ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഏറെ പ്രധാനമാണ്.  ഇരു പാര്‍ട്ടികളില്‍ നിന്നുമാമായി നിരവധി പ്രമുഖ നേതാക്കളാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. ശിവരാജ് സിംഗ് ചൗഹാൻ, കമൽനാഥ്, നരോത്തം മിശ്ര, പ്രഹ്ലാദ് പട്ടേൽ എന്നിവരുൾപ്പെടെ 2533 സ്ഥാനാർത്ഥികളുടെ വിധി ഇന്ന് തീരുമാനിക്കും. ഒപ്പം ബിജെപിയുടെ കേന്ദ്രമന്ത്രിമാരുടെയും നാല് എംപിമാരുടെയും രാഷ്ട്രീയ ഭാവിക്ക് ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. 

മധ്യ പ്രദേശില്‍ രാവിലെ 7 മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News