Lt. General Manoj Pande : ലഫ്. ജനറൽ മാനോജ് പാണ്ഡെ അടുത്ത കരസേന മേധാവി; ഇന്ത്യൻ ആർമിയുടെ പരമോന്നതപദവിയിലെത്തുന്ന ആദ്യ എഞ്ചിനിയർ

മെയ് ഒന്നിന് ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പിൻഗാമിയായി ചുമതല ഏൽക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 18, 2022, 08:35 PM IST
  • മെയ് ഒന്നിന് ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പിൻഗാമിയായി ചുമതല ഏൽക്കും.
  • 29-ാമത് കരസേന മേധാവിയായ ചുമതല ഏൽക്കുന്ന മനോജ് പാണ്ഡെ ഇന്ത്യൻ ആർമിയുടെ തലപത്തെത്തുന്ന ആദ്യ എഞ്ചിനിയറാണ്.
  • നാഷ്ണൽ ഡിഫൻസ് അക്കാദമി പഠനം പൂർത്തിയാക്കിയതിന് 1982ൽ കോറിൽ സേവനം ആരംഭിച്ചു.
Lt. General Manoj Pande : ലഫ്. ജനറൽ മാനോജ് പാണ്ഡെ അടുത്ത കരസേന മേധാവി; ഇന്ത്യൻ ആർമിയുടെ പരമോന്നതപദവിയിലെത്തുന്ന ആദ്യ എഞ്ചിനിയർ

ന്യൂ ഡൽഹി : ഇന്ത്യൻ ആർമിയുടെ ഉപമേധാവി ലഫ്റ്റനെന്റ് ജനറൽ മാനോജ് പാണ്ഡെയെ കരസേനയുടെ അടുത്ത മേധാവിയായി കേന്ദ്ര സർക്കാർ നിയമിച്ചു. മെയ് ഒന്നിന് ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പിൻഗാമിയായി ചുമതല ഏൽക്കും. 

29-ാമത് കരസേന മേധാവിയായ ചുമതല ഏൽക്കുന്ന മനോജ് പാണ്ഡെ ഇന്ത്യൻ ആർമിയുടെ തലപത്തെത്തുന്ന ആദ്യ എഞ്ചിനിയറാണ്. നാഷ്ണൽ ഡിഫൻസ് അക്കാദമി പഠനം പൂർത്തിയാക്കിയതിന് 1982ൽ കോറിൽ സേവനം ആരംഭിച്ചു. 

ALSO READ : പ്രതാപിയായ കൽക്കട്ട നഗരത്തെ ഉപേക്ഷിച്ച് ന്യൂ ഡൽഹിയെ തലസ്ഥാനമാക്കിയത് എന്തിന്? ബ്രിട്ടൺ 4 ദശലക്ഷം പൗണ്ട് ചെലവായ തലസ്ഥാന മാറ്റത്തിന്‍റെ കഥ

ജമ്മു കാശ്മീർ അതിർത്തിയായ പല്ലൻവാല സെക്ടറിൽ പരാക്രമം ഓപ്പറേഷന്റെ ഒരു എഞ്ചിനിയർ റെജിമെന്റിനെ നിയന്ത്രിച്ചത് ലഫ്.ജനറൽ പാണ്ഡെയായിരുന്നു. 2001 പാർലമെന്റ് ആക്രമണത്തിൽ പിന്നാലെ പശ്ചിമ കാശ്മിരീലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ ആർമി നടത്തിയ പ്രത്യേക ഓപറേഷനായിരുന്ന പരാക്രമം.

31 വർഷത്തെ സേനയിലെ കരിയറിൽ, മനോജ് പാണ്ഡെ പശ്ചിമഘട്ടത്തിൽ എഞ്ചിനിയറിങ് ബ്രിഗേഡ്, നിയമന്ത്രരേഖയിലെ ഒരു ഇൻഫന്ററി ബ്രിഗേഡ്, ലഡാഖ് സെക്ടറിലെ മൗണ്ടൻ ഡിവിഷൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുള്ള ഒരു സേനവിഭാഗത്തെയും നയിച്ചിട്ടുണ്ട്. കിഴക്കൻ മേഖല സേനവിഭാഗത്തെ നയിക്കുന്നതിന് മുന്നോടിയായി ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ ചീഫ് കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്. 

ALSO READ : ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകകരെ വധിച്ചു; വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു

സിപി മൊഹന്തി വിരമിച്ചതിന് ശേഷം ഫെബ്രുവരിയിലാണ് ലഫ്. ജനറൽ പാണ്ഡെ കരസേനയുടെ ഉപമേധാവിയായി ചുമതലയേൽക്കുന്നത്. ജനറൽ മനോജ് മുകുന്ദ് നരവനെയുടെ കാലാവധി ഏപ്രിൽ 30ന് അവസാനിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News