സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ചുമതലയേല്‍ക്കും

ഡൽഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന  ചടങ്ങിലാണ് ചുമതല ഏറ്റെടുക്കുക. സൈനികകാര്യ സെക്രട്ടറി പദവിയും ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ വഹിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 12:06 PM IST
  • ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ചുമതലയേല്‍ക്കും
  • പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങിലാണ് ചുമതല ഏറ്റെടുക്കുക
സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ചുമതലയേല്‍ക്കും

ഡൽഹി: സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ചുമതലയേല്‍ക്കും. ഡൽഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന  ചടങ്ങിലാണ് ചുമതല ഏറ്റെടുക്കുക. സൈനികകാര്യ സെക്രട്ടറി പദവിയും ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ വഹിക്കും. 

രാജ്യത്തിന്റെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറൽ അനിൽ ചൗഹാനെ നിയമച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഊട്ടിയിലെ കുനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പ്രഥമ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട് ഒമ്പത് മാസങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് രാജ്യത്തിന്റെ സൈനിക തലപ്പത്തേക്ക് നിയമനം നടക്കുന്നത്.

കഴിക്കൻ കമാൻഡ് മേധാവിയായിരുന്നു ലഫ്. ജനറൽ അനിൽ ചൗഹാൻ കഴിഞ്ഞ വർഷം മെയ് 2021ന് വിരമിച്ചിരുന്നു. ഡിഡിഎസിനൊപ്പം അനിൽ ചൗഹാൻ സൈനിക വിഭാഗത്തിന്റെ സെക്രട്ടറിയായും ചുമതല വഹിക്കും. 40ത് വർഷം സൈനിക സേവനത്തിനിടെ ലഫ്. ജനറൽ അനിൽ ചൗഹാൻ ജമ്മു കാശ്മീർ, വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ ആഭ്യന്തര ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News