Kaal Bhairava temple: പ്രസാദമായി നൽകുന്നത് മദ്യം! ഇന്ത്യയിലെ പുരാതനവും നി​ഗൂഢവുമായ ക്ഷേത്രത്തെ കുറിച്ച് അറിയാം

Kaal Bhairav ​​​​Temple Ujjain: വൈൻ അല്ലെങ്കിൽ വിസ്‌കിയുടെ രൂപത്തിൽ പ്രസാദം ലഭിക്കുന്ന ക്ഷേത്രത്തിന് പുറത്തെല്ലാം അനുമതിയോടെ പ്രവർത്തിക്കുന്ന മദ്യ സ്റ്റാളുകൾ കാണാൻ കഴിയും.

Written by - Zee Malayalam News Desk | Last Updated : Apr 9, 2024, 02:25 PM IST
  • ശിവന്റെ ഉഗ്രരൂപമായ കാലഭൈരവനാണ് ഇവിടുത്തെ ആരാധനാ മൂർത്തി.
  • വൈൻ അല്ലെങ്കിൽ വിസ്‌കിയുടെ രൂപത്തിലാണ് ഇവിടെ പ്രസാദം ലഭിക്കുക.
  • ഈ ക്ഷേത്രത്തിന് പുറത്ത് നിരവധി മദ്യ സ്റ്റാളുകൾ നിരന്നിരിക്കുന്നുണ്ട്.
Kaal Bhairava temple: പ്രസാദമായി നൽകുന്നത് മദ്യം! ഇന്ത്യയിലെ പുരാതനവും നി​ഗൂഢവുമായ ക്ഷേത്രത്തെ കുറിച്ച് അറിയാം

കാശി: വിവിധങ്ങളായ ക്ഷേത്രങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. ആചാരങ്ങളായാലും ആരാധനാ രീതികളായാലും ഓരോ ക്ഷേത്രത്തിനും അതിന്റേതായ സവിശേഷതകളുണ്ട്. ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന വാരണാസിയിൽ അത്തരത്തിൽ ഒരു ക്ഷേത്രമുണ്ട്. 

കാശിയിലെ കാലഭൈരവ ക്ഷേത്രം വാരണാസിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രത്തിലെ ഏറ്റവും സവിശേഷമായ കാര്യം അവിടുത്തെ പ്രസാദമാണ്. വാരണാസിയിലെ തന്നെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ പ്രസാദമായി മദ്യം സമർപ്പിക്കുന്നു എന്നതാണ് സവിശേഷത. ശിവന്റെ ഉഗ്രരൂപമായ കാലഭൈരവനാണ് ഇവിടുത്തെ ആരാധനാ മൂർത്തി. കാശിയിലെ ജനങ്ങളെ രക്ഷിക്കാൻ കാലഭൈരവന് അവകാശമുണ്ടെന്നാണ് ഇവിടെയുള്ള ആളുകൾ വിശ്വസിക്കുന്നത്. ക്ഷേത്രം രാവിലെ 5 മുതൽ ഉച്ചയ്ക്ക് 1:30 വരെയും വൈകുന്നേരം 4:30 മുതൽ രാത്രി 9:30 വരെയും തുറന്നിരിക്കും.

ALSO READ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിലേക്ക്

വൈൻ അല്ലെങ്കിൽ വിസ്‌കിയുടെ രൂപത്തിലാണ് ഇവിടെ പ്രസാദം ലഭിക്കുക. ഈ ക്ഷേത്രത്തിന് പുറത്ത് നിരവധി മദ്യ സ്റ്റാളുകൾ നിരന്നിരിക്കുന്നുണ്ട്. ക്ഷേത്രത്തിൽ കയറുന്നതിന് മുമ്പ് ഭക്തർ ഇവിടെ നിന്ന് വൈനോ വിസ്‌കിയോ വാങ്ങും. കാലഭൈരവന് പ്രസാദമായി ഭക്തർ മദ്യം അർപ്പിക്കും. ആഗ്രഹ സഫലീകരണത്തിനും ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ സംഭവിക്കാനും ഭക്തർ കാലഭൈരവന് മദ്യം അർപ്പിക്കുന്നു. 

പരമശിവൻ പല രൂപങ്ങളിൽ ഉള്ളിടമാണ് ഇതെന്നാണ് വിശ്വാസം. കാശി നഗരത്തിൽ നിന്ന് ഏകദേശം 8 കിലോ മീറ്റർ അകലെയാണ്  പുരാതനവും നിഗൂഢവുമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മന്ത്രോച്ചാരണങ്ങൾക്കൊടുവിൽ കാലഭൈരവന് ദിവസവും 2000 കുപ്പി മദ്യമെങ്കിലും ഭക്തസർ സമർപ്പിക്കാറുണ്ട്. ഭഗവാൻ കാലഭൈരവന് മദ്യം സമർപ്പിച്ച ശേഷം പ്രസാദമായി കഴിച്ചാൽ ശരീരത്തിലെ എല്ലാ രോഗങ്ങളും മാറുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുവഴി എല്ലാത്തരം പാപങ്ങളിൽ നിന്നും ഒരുവൻ മുക്തനാകുകയും ചെയ്യുമെന്നാണ് വിശ്വാസം.

ക്ഷേത്രത്തിന് പുറത്ത് എപ്പോഴും മദ്യം ലഭ്യമാണ്. ഭരണാനുമതിയോടെ മാത്രമേ ഇത് വിൽക്കുകയുള്ളൂ. ക്ഷേത്രത്തിന് പുറത്ത് എക്സൈസ് വകുപ്പിൻ്റെ ഒരു കൗണ്ടറും ഉണ്ട്. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഉണ്ട്. ഇതുകൂടാതെ സമീപത്തെ കടകളിലും മദ്യം പരസ്യമായി വിൽക്കുന്നത് കാണാം. നാളിതുവരെ ഗവേഷണം നടത്തുന്ന പുരാവസ്തു വകുപ്പിന് പോലും കാലഭൈരവൻ്റെ മദ്യപാനത്തിൻ്റെ രഹസ്യം കണ്ടെത്താനായിട്ടില്ല.   

ദൈവത്തിന് മാംസം, മദ്യം, മത്സ്യം, കോഴി, മറ്റ് വസ്തുക്കൾ എന്നിവ സമർപ്പിച്ചിരുന്നു എന്നാണ് പൂജാരി പറയുന്നത്. പിന്നീട് ഭരണകൂടം ഇത് വിലക്കി. എന്നാൽ ഇവിടെ ഇപ്പോഴും മദ്യം ദൈവത്തിന് സമർപ്പിക്കുന്നുണ്ട്. മന്ത്രങ്ങൾ ഉരുവിടുമ്പോൾ ദൈവം തന്നെ ആ മദ്യം കുടിക്കുന്നു എന്നാണ് വിശ്വാസം. കാലഭൈരവൻ്റെ മദ്യപാനത്തെക്കുറിച്ച് ഇന്ത്യാ ഗവൺമെൻ്റ് ഇവിടെ ഗവേഷണം നടത്തിയിരുന്നു. എന്നാൽ, ആ ഗവേഷണം വിജയിച്ചില്ലെന്ന് മാത്രമല്ല ഈ നിഗൂഢത ഇന്നും നിലനിൽക്കുകയാണെന്നും പൂജാരി കൂട്ടിച്ചേർത്തു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News