New Delhi: LIC തങ്ങളുടെ ഉപഭോക്താക്കളുടെ ഭാവി സുരക്ഷിതമാക്കാൻ നിരവധി പോളിസികൾ അവതരിപ്പിക്കാറുണ്ട്. ഏറ്റവും സുരക്ഷിതവും വിശ്വാസയോഗ്യവുമായ സമ്പാദ്യ പദ്ധതി എന്ന നിലയ്ക്ക് കോടികണക്കിന് ആളുകളാണ് LIC യില്‍ വിശ്വാസമര്‍പ്പിച്ച് ഭാവി സുരക്ഷിതമാക്കുന്നത്.
വര്‍ഷംതോറും, LIC നിരവധി പോളിസികള്‍ അവതരിപ്പിക്കാറുണ്ട്. ആകര്‍ഷകമായ ആനുകൂല്യങ്ങളോടെയുള്ള ഈ പദ്ധതികള്‍ക്ക് വരിക്കാരും ഏറെയാണ്.
അതേസമയം, ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (Life Insurance Corporation) തങ്ങളുടെതെന്ന പേരില്‍ പ്രചരിയ്ക്കുന്ന ഒരു പോളിസിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്. എൽഐസി ഒരു 'കന്യാദാൻ പോളിസി'യാണ് ( LIC Kanyadaan policy) ഇത്.
എന്താണ് എൽഐസി 'കന്യാദാൻ പോളിസി' ( LIC Kanyadaan policy)?
എൽഐസിയുടേത് എന്നപേരില്‍ പ്രചരിക്കുന്ന ഈ 'കന്യാദാൻ പോളിസി' യെക്കുറിച്ച് ( LIC Kanyadaan policy) അറിയാം. റിപ്പോര്‍ട്ട് അനുസരിച്ച് ഈ പോളിസി ഉടമ പ്രതിദിനം 121 രൂപ നിക്ഷേപിക്കണം, 25 വർഷത്തിന് ശേഷം 27 ലക്ഷം രൂപയാണ് ഉപഭോക്താവിന് തിരികെ ലഭിക്കുക.
ദിവസം വെറും 121 രൂപ, അതും 25 വർഷത്തെയ്ക്ക്... എന്നാല്‍ LIC യുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ഈ പോളിസി വ്യാജമാണ് എന്നാണ് ഇപ്പോള്‍ അധികൃതര്‍ അവകാശപ്പെടുന്നത്. LIC തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വ്യാഴാഴ്ച ഇത് സംബന്ധിച്ച് ഒരു പ്രസ്താവന പുറത്തിറക്കി.
Also Read: Post Office Scheme: പോസ്റ്റ് ഓഫീസ് നല്‍കും കിടിലന്‍ പദ്ധതി, 5 വർഷത്തിനുള്ളിൽ നേടാം 14 ലക്ഷം രൂപ...!!
"എൽഐസി 'കന്യാദാൻ പോളിസി' (LIC Kanyadaan policy) അവതരിപ്പിച്ചിരിയ്ക്കുന്നതായി നിരവധി ഓൺലൈൻ/ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കാണുന്നു. എന്നാല്‍, കമ്പനി ഈ പേരിൽ ഒരു ഇൻഷുറൻസ് പോളിസിയും നൽകുന്നില്ലെന്ന് എൽഐസി പ്രസ്താവിക്കാൻ ആഗ്രഹിക്കുന്നു", LIC പുറത്തിറക്കിയ ട്വീറ്റില്‍ പറയുന്നു.
LIC അവതരിപ്പിച്ചിരിയ്ക്കുന്ന പോളിസികളുടെ വിവരങ്ങള്‍ അറിയാന്‍ https://licindia.in/ സന്ദർശിക്കാൻ ഇൻഷുറൻസ് കമ്പനി നിര്‍ദ്ദേശിക്കുന്നു.
എൽഐസി കന്യാദാൻ പോളിസിയെ (LIC Kanyadaan policy) കുറിച്ച് എന്തെങ്കിലും വാർത്തകൾ കണ്ടാലോ, ഈ പോളിസിക്കായി ആരെങ്കിലും നിങ്ങളെ സമീപിച്ചാലോ ആ കെണിയില്‍ വീഴരുത് എന്നും LIC ഓര്‍മ്മപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.