ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ ടിസിഎസ്, ഇൻഫോസിസ് കാമ്പസുകൾക്ക് സമീപം ചൊവ്വാഴ്ച പുള്ളിപ്പുലിയെ കണ്ടത് ആശങ്ക ഉയർത്തി. പുലിയെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കാമ്പസുകൾ സ്ഥിതി ചെയ്യുന്ന സൂപ്പർ കോറിഡോർ മേഖലയിൽ രാവിലെ 11നും 12നും ഇടയിലാണ് പുലിയെ കണ്ടത് . വനംവകുപ്പിന്റെ രക്ഷാസംഘം ഇൻഫോസിസ് കാമ്പസിൽ തിരച്ചിൽ നടത്തുകയാണ്.
രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതുവരെ രണ്ട് ഐടി കമ്പനികളിലെയും ജീവനക്കാർ ഓഫീസിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ടിസിഎസും ഇൻഫോസിസും നഗരത്തിലെ സൂപ്പർ കോറിഡോർ ഏരിയയിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നവയാണ്. നിരവധി ആളുകൾ എത്തിച്ചേരുന്ന തിരക്കു പിടിച്ച സ്ഥലമാണ് ഇത്. അതിനാൽ തന്നെ ഇവിടെ പുലിയെ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.