Mumbai:രാജ്യത്തെ തന്നെ ബജറ്റ് ഫ്രണ്ട്ലി എയർലൈനുകളിലൊന്നായ ഇൻഡിഗോ വാക്സിൻ എടുത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക കിഴിവ് പ്രഖ്യാപിച്ചു. കോവിഡിനെതിരെയുള്ള വാക്സിനേഷൻ ഡ്രൈവ് ശക്തിപ്പെടുത്തുകയാണ് പുതിയ ഒാഫറിൽ കമ്പനി ലക്ഷ്യമിടുന്നത്.
കോവിഡ് -19 വാക്സിൻ കുറഞ്ഞത് ഒരു ഡോസെങ്കിലും സ്വീകരിച്ചവർക്ക് വിമാന ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിൽ 10 ശതമാനം ഇളവ് ലഭിക്കുന്നതാണ്. 'വാക്സി ഫെയർ' എന്നാണ് എയർലൈൻ ഈ ഓഫറിന് പേരിട്ടിരിക്കുന്നത്.നിലവിൽ, ഇന്ത്യയിലെ എല്ലാ ആഭ്യന്തര വിമാനങ്ങൾക്കും ഈ സ്കീം ലഭ്യമാണ്.
ബുക്കിംഗ് തീയതിക്ക് 15 ദിവസം മുമ്പുള്ള യാത്രാ തീയതികളിൽ എല്ലാ യാത്രക്കാർക്കും ഈ നിരക്കിളവ് ലഭിക്കും. ഈ ആനുകൂല്യം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യാത്രക്കാരും ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ്.
ഇൻഡിഗോ പറയുന്നതനുസരിച്ച്, ഈ ആനുകൂല്യം ലഭിക്കുന്നതിന് എല്ലാ യാത്രക്കാരും വാക്സിനേഷന്റെ തെളിവ് ഹാജരാക്കണം. 18 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കുമുള്ളതാണ് വാക്സി നിരക്ക്. യാത്രക്കാർക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
യാത്രക്കാർക്ക് ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ വഴി വാക്സിനേഷൻ സർട്ടിഫിക്കറ്റ് പങ്കിടാം. അതേസമയം വാക്സിനേഷൻ തെളിവ് ഹാജരാക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾ ടിക്കറ്റിന്റെ മുഴുവൻ നിരക്കും നൽകേണ്ടിവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...