Lakshadweep Issue: ലക്ഷദ്വീപിലെ മീൻപിടുത്ത ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ മുഴുവൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദ്വീപിൽ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്

Written by - Zee Malayalam News Desk | Last Updated : Jun 5, 2021, 12:59 PM IST
  • മത്സ്യബന്ധത്തിന് പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോ​ഗസ്ഥൻ ഉണ്ടാകണമെന്നാണ് പുതിയ ഉത്തരവ്
  • ബോട്ടുകളുടെ ബർത്തിങ് പോയിന്റുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും നിർദേശം
  • സുരക്ഷ വർധിപ്പിക്കാനാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം
  • അതേസമയം, അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ മുഴുവൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദ്വീപിൽ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്
Lakshadweep Issue: ലക്ഷദ്വീപിലെ മീൻപിടുത്ത ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

കവരത്തി: ലക്ഷദ്വീപിൽ വീണ്ടും വിവാദ ഉത്തരവുകളുമായി അഡ്മിനിസ്ട്രേഷൻ (Administration). മത്സ്യബന്ധത്തിന് പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോ​ഗസ്ഥൻ ഉണ്ടാകണമെന്നാണ് പുതിയ ഉത്തരവ്. മീൻപിടിത്തത്തിനായി പോകുന്ന ബോട്ടിൽ (Fishing Boat) സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സുരക്ഷ വർധിപ്പിക്കാനാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം. ബർത്തിങ് പോയിന്റുകളിൽ സിസിടിവി ക്യാമറകൾ (CCTV Camera) സ്ഥാപിക്കണമെന്നാണ് നിർദേശം. അതേസമയം, അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ മുഴുവൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദ്വീപിൽ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്.

ALSO READ: Save Lakshadweep Forum സമരം ശക്തമാക്കുന്നു; ജൂൺ ഏഴിന് 12 മണിക്കൂർ നിരാഹാര സമരം

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം (Save Lakshadweep Forum) വ്യക്തമാക്കിയിരുന്നു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുന്നത് വരെ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരും. ഇതിനായി നിയമവിദ​ഗ്ധർ അടങ്ങിയ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടന്നും സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ പറഞ്ഞിരുന്നു.

ദ്വീപിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ​ഗോവധ നിരോധനം, സ്കൂളുകളിലെ മാംസഭക്ഷണ നിരോധനം, ​ഗുണ്ടാ ആക്ട് നടപ്പാക്കൽ തുടങ്ങിയ അഡ്മിനിസ്ട്രേഷന്റെ ഉത്തരവുകൾക്കെതിരെ ദ്വീപിൽ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്. ഇതിനിടെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വീണ്ടും വിവാദ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News