Lakshadweep issue: ലക്ഷദ്വീപിന്‍റെ വിധികര്‍ത്താവായി കര്‍ണാടക ഹൈക്കോടതി, ശുപാര്‍ശ നല്‍കി ലക്ഷദ്വീപ് ഭരണകൂടം

  നിര്‍ണ്ണായക നീക്കങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം, കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.

Written by - Zee Malayalam News Desk | Last Updated : Jun 20, 2021, 08:00 PM IST
  • കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റാന്‍ നീക്കം
  • നിലവില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നടക്കുന്നത്.
  • ദ്വീപ്‌ ഭരണകൂടം കര്‍ണാടക ഹൈക്കോടതിയ്ക്കായി ശുപാര്‍ശ നല്‍കിയ സ്ഥിതിയ്ക്ക് ആടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഈ വിഷയത്തില്‍ തീരുമാനം ഉണ്ടാവും
Lakshadweep issue: ലക്ഷദ്വീപിന്‍റെ വിധികര്‍ത്താവായി കര്‍ണാടക ഹൈക്കോടതി, ശുപാര്‍ശ നല്‍കി ലക്ഷദ്വീപ് ഭരണകൂടം

കവരത്തി:  നിര്‍ണ്ണായക നീക്കങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം, കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.

കേരള ഹൈക്കോടതിയുടെ  (Kerala High Court) അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റി കര്‍ണാടക ഹൈക്കോടതിയ്ക്ക്  (Karnataka High Court) കീഴിലാക്കുവാനുള്ള   ശുപാര്‍ശ  ദ്വീപ്‌ ഭരണകൂടം ഇതിനോടകം കേന്ദ്രത്തിന് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത്.  പാര്‍ലമെന്‍റാണ്.  ഭരണഘടനയുടെ ആർട്ടിക്കിൾ 241 അനുസരിച്ചാണ്  അധികാര പരിധി തീരുമാനിയ്ക്കുന്നത്.

Also Read: Lakshadweep Issue: കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ ആവാമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങള്‍ അയോഗ്യരാക്കുന്നതെങ്ങനെ?

നിലവില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നടക്കുന്നത്. ദ്വീപ്‌ ഭരണകൂടം  (Lakshadweep administration) കര്‍ണാടക ഹൈക്കോടതിയ്ക്കായി ശുപാര്‍ശ നല്‍കിയ സ്ഥിതിയ്ക്ക്  ആടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍  ഈ വിഷയത്തില്‍  തീരുമാനം ഉണ്ടാവും 

അതേസമയം, ദ്വീപില്‍  നടക്കുന്ന ഭരണ പരിഷ്ക്കാരങ്ങള്‍ക്കെതിരേ  നിരവധി ഹര്‍ജികളാണ്  കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിയ്ക്കുന്നത്.  

Also Read: കവരത്തി പൊലീസിന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി Aisha Sulthana

ദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്ക്കാരങ്ങള്‍  ജനവിരുദ്ധ നയങ്ങളാണെന്നാരോപിച്ച്  തദ്ദേശീയര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍  കേരളമാണെന്ന് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ (Praful Patel) വിമര്‍ശിച്ചിരുന്നു. അഡ്മിനിസ്ട്രേഷനെതിരെ ക്യാമ്പയിന്‍ നടത്തുന്നത് കേരളമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.  അതിനു പിന്നാലെയാണ്  അധികാര പരിധി മാറ്റാനുള്ള  ശുപാര്‍ശയുമായി ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ടു നീങ്ങുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News