New Delhi: ഹരിദ്വാറില്‍ നടക്കുന്ന മഹാ കുംഭമേള മുന്‍ നിശ്ചയ പ്രകാരം ഏപ്രില്‍ 30 വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന കാരണത്താല്‍ കുംഭമേള നിര്‍ത്താനുള്ള ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
"കുംഭമേള ജനുവരിയില്‍ ആരംഭിക്കാറുണ്ടായിരുന്നുവെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഏപ്രിലില്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കുംഭമേളയുടെ ദിവസം വെട്ടിക്കുറച്ചതായി യാതൊരു വിവരവുമില്ല," ഹരിദ്വാറിലെ ജില്ലാ മജിസ്ട്രേറ്റ് ദീപക് റാവത്ത് പറഞ്ഞു.
ഉത്തരാഖണ്ഡ് സർക്കാരും മതനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കുംഭമേള അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്. കുംഭമേളയില്‍ പങ്കെടുത്ത നൂറിലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒന്‍പത് മതനേതാക്കളും ഉള്‍പ്പെടുന്നു.
യിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് പവിത്ര സ്നാനം ചെയ്യാൻ എത്തുന്നത്. ഇതുവരെ 10 ലക്ഷം പേർ പേർ സ്നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്കുകള്‍ പറയുന്നത്. 17.31 ലക്ഷത്തോളം പേരാണ് സ്‌നാനത്തിനായി ഗംഗാതീരത്തെത്തിയിട്ടുള്ളത്.
സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ പിഴ ചുമത്താൻ തീരുമാനമുണ്ടെങ്കിലും വൻ ജനക്കൂട്ടമായതിനാൽ അത് സാധിക്കാത്ത സ്ഥിതിയാണെന്ന് പോലീസ് അറിയിച്ചു. ഇത്രയും ആളുകൾ ഒരേസമയം ഒത്തുചേരുന്നത് കോവിഡ് വ്യാപനം വർധിപ്പിക്കുമെന്ന ആശങ്കയുണ്ട്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.