കശ്മീരിലെ ബന്ദിപൊറ ജില്ലയിൽ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു തീവ്രദവാദികളെ സുരക്ഷാ സേനയുടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

വടക്കൻ കശ്​മീരിലെ ബന്ദിപൊറ ജില്ലയിൽ​ രണ്ടു തീവ്രദവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു​. രഹസ്യ വിവരത്തെ തുടർന്ന്​ ​ബോണിഖാൻ ഗ്രാമത്തിൽ സംയുക്​ത സേന നടത്തിയ പരിശോധനയിലാണ്​ തീ്വ്രവാദികൾ കൊല്ലപ്പെട്ടത്​. ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ പരിശോധന തുടരുകയാണ്. ഭീകരരുടെ പക്കല്‍ നിന്ന് രണ്ട് എ.കെ-47 തോക്കുകളും പിടിച്ചെടുത്തു

Last Updated : Nov 22, 2016, 03:29 PM IST
കശ്മീരിലെ ബന്ദിപൊറ ജില്ലയിൽ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു തീവ്രദവാദികളെ സുരക്ഷാ സേനയുടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു: വടക്കൻ കശ്​മീരിലെ ബന്ദിപൊറ ജില്ലയിൽ​ രണ്ടു തീവ്രദവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു​. രഹസ്യ വിവരത്തെ തുടർന്ന്​ ​ബോണിഖാൻ ഗ്രാമത്തിൽ സംയുക്​ത സേന നടത്തിയ പരിശോധനയിലാണ്​ തീ്വ്രവാദികൾ കൊല്ലപ്പെട്ടത്​. ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ പരിശോധന തുടരുകയാണ്. ഭീകരരുടെ പക്കല്‍ നിന്ന് രണ്ട് എ.കെ-47 തോക്കുകളും പിടിച്ചെടുത്തു

പൊലീസ്​ വളഞ്ഞപ്പോൾ തീവ്രവാദികൾ വെടിയുതിർക്കാൻ തുടങ്ങി. തിരിച്ച്​ പ്രതികരിച്ചതിനെ തുടർന്ന്​ രണ്ട്​ തീവ്രവാദ പ്രവർത്തകർ വെടിയേറ്റു മരിക്കുകയായിരുന്നു. മരിച്ചത്​ ലക്​ഷർ–ഇ–തൊയ്​ബ പ്രവർത്തകരാണെന്ന്​ കരുതുന്നുവെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥർ പറയുന്നു. മൂന്നു ദിവസം മുന്‍പ് ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ വധിച്ചിരുന്നു.

അതേസമയം, ജമ്മുവിലെ ആർ.എസ്​ പുര അന്താരാഷ്​ട്ര അതിർത്തിയിൽ പാക്​ നുഴഞ്ഞുകയറ്റക്കാരൻ അതിർത്തി സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. മുന്നറിയിപ്പുകൾ വകവെക്കാതെ മൂടൽ മഞ്ഞി​െൻറ മറപറ്റി അതിർത്തിവേലി കടക്കാൻ ശ്രമിച്ചതിനാലാണ്​ വെടിവെച്ചു വീഴ്​ത്തിയതെന്ന്​ സേന അറിയിച്ചു.

Trending News