Jharkhand Train Accident: ഝാര്‍ഖണ്ഡില്‍ വന്‍ ട്രെയിന്‍ ദുരന്തം, 12 പേര്‍ക്ക് ദാരുണാന്ത്യം

Jharkhand Train Accident:  ട്രെയിനിന് തീ പിടിച്ചതായി ആരോ വിളിച്ചുപറഞ്ഞതാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2024, 10:31 PM IST
  • ഭഗൽപൂരിലേക്ക് പോവുകയായിരുന്ന അംഗ എക്‌സ്പ്രസിന് തീപിടിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
Jharkhand Train Accident: ഝാര്‍ഖണ്ഡില്‍ വന്‍ ട്രെയിന്‍ ദുരന്തം, 12 പേര്‍ക്ക് ദാരുണാന്ത്യം

Jharkhand Train Accident: ജാർഖണ്ഡിൽനിന്നും ഒരു വൻ റെയിൽവേ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നു. ഝാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ട്രെയിനിന് തീ പിടിച്ചെന്ന് കരുതി ട്രാക്കിലേയ്ക്ക് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

Also Read:  Rules Change From March 1, 2024: ഈ നിയമങ്ങൾ മാര്‍ച്ച്‌ 1 മുതല്‍ മാറുന്നു, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് 
 
ജംതാരയിലെ കലജ് ഹാരിയ റെയില്‍വേ സ്‌റ്റേഷനിലാണ് ദുരന്തമുണ്ടായത്. ഭഗൽപൂരിലേക്ക് പോവുകയായിരുന്ന അംഗ എക്‌സ്പ്രസിന് തീപിടിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ട്രെയിനിന് തീ പിടിച്ചെന്ന സൂചന ലഭിച്ചതോടെ  ഒരു പറ്റം ആളുകള്‍ പരിഭ്രാന്തരായി ട്രെയിനിന് പുറത്തേക്ക് ചാടി. അംഗ എക്‌സ്പ്രസില്‍ നിന്ന് താഴേക്ക് ചാടിയവരെ എതിര്‍ ട്രാക്കിലൂടെ വരികയായിരുന്ന ഝഝാ അസന്‍സോള്‍ എക്‌സ്പ്രസാണ് ഇടിച്ചു തെറിപ്പിച്ചത്. ഭഗല്‍പൂരിലേക്കുള്ള അംഗ എക്‌സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്നും തീപിടിത്തം ഉണ്ടായി  എന്ന ഈ സന്ദേശം എങ്ങനെ പരന്നു എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. 

ട്രെയിനിന് തീ പിടിച്ചതായി ആരോ വിളിച്ചുപറഞ്ഞതാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ട്രെയിനില്‍ നിന്ന് താഴേക്ക് ചാടിയവരില്‍ നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

അതേസമയം, ട്രെയിനില്‍ യാതൊരു വിധത്തിലുള്ള തീപിടുത്തവും ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന പ്രാഥമിക വിവരം. റെയില്‍വേ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഒരു ഹെൽപ്പ് ലൈൻ നമ്പർ ആരംഭിക്കാൻ ഞങ്ങൾ റെയിൽവേയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമേ കാരണം വ്യക്തമാകൂ, സംഭവത്തെക്കുറിച്ച് ജംതാര എസ്ഡിഎം അനന്ത് കുമാർ പറഞ്ഞു,

ജംതാര ട്രെയിൻ അപകടത്തിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ അതീവദുഃഖം രേഖപ്പെടുത്തി.  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News