ജമ്മു-കശ്മീര്‍: ജമ്മു- കാശ്മീരില്‍ ശക്തമായ ഭീകരാക്രമണത്തിനുള്ള പദ്ധതികള്‍ മെനയുകയാണ് ഭീകരര്‍... മറ്റൊരു പുല്‍വാമ (Pulwama attack) ആവര്‍ത്തിക്കാനുള്ള ഭീകരരുടെ നീക്കം തകര്‍ത്ത് ഇന്ത്യം സൈന്യം (Indian Army).
ജമ്മു-കശ്മീരിലെ ഗഡികലില്‍ ഹൈവേയോട് ചേര്‍ന്ന് 52 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് (explosives) സൈന്യം പിടിച്ചെടുത്തത്. പുല്‍വാമയിലേതിനു സമാനമായ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ ശ്രമമെന്നും ഇതു പരാജയപ്പെടുത്തിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ സൈന്യം നടത്തിയ തിരച്ചിലിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്..
ഗഡികലിലെ കരേവ പ്രദേശത്തെ ഒരു തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ട സിന്തറ്റിക് ടാങ്ക് സംശയത്തെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. 125 ഗ്രാം തൂക്കം വരുന്ന 416 പായ്ക്കറ്റുകളിലാക്കിയാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. മറ്റൊരു വാട്ടര്‍ ടാങ്കില്‍ നിന്ന് 50 ഡിറ്റണേറ്റുകളും കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Also read: SCO Meet of NSAs: കശ്മീര്‍ തങ്ങളുടേതെന്ന വാദവുമായി പാക്കിസ്ഥാന്!! അജിത് ഡോവല്‍ യോഗം ബഹിഷ്ക്കരിച്ചു
സൂപ്പര്‍ 50 എന്നു വിശേഷിപ്പിക്കുന്ന സ്ഫോടവസ്തുക്കളാണ് ഇവയെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുമാണ് സ്ഫോടവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം.
Also read: സൈക്കോളജിക്കൽ മൂവുമായി ചൈന; അതിർത്തിയിൽ ഉച്ചഭാഷിണിവഴി തകർപ്പൻ പഞ്ചാബി പാട്ടുകൾ!