ന്യൂ ഡൽഹി : കശ്മമീരിലെ അനന്തനാഗ് ജില്ലയിൽ തീവ്രവാദികളുമായിട്ടുള്ള ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. കരസേനയുടെ കേണൽ, രാഷ്ട്രീയ റൈഫിൽസ് സേനയുടെ മേജർ ജമ്മു കശ്മീർ പോലീസിന്റെ ഡിഎസ്പിയുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. അനന്തനാഗ് ജില്ലയിലെ കൊക്കെർനാഗ് മേഖലയിൽ വെച്ച് സെപ്റ്റംബർ 13 ഇന്ന് ബുധനാഴ്ചയാണ് ഏറ്റുമുട്ടിലുണ്ടായത്.
സേന ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ പ്രകാരം രാഷ്ടട്രീയ റൈഫിൽസിന്റെ 19-ാം യൂണിറ്റിന്റെ കമാൻഡിങ് ഓഫീസറാണ് വീരമൃത്യു വരിച്ച കേണൽ. നേരത്തെ ഇന്ന് രാവിലെ കൊക്കെർനാഗ് മേഖലയിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കരസേനയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കും ജമ്മു കശ്മീർ പോലീസ് സേനുയുടെ ഉദ്യോഗസ്ഥനും പരിക്കേറ്റതായി കശ്മീർ സോൺ പോലീസ് അറിയിച്ചിരുന്നു. തീവ്രവാദികളുമായിട്ടുള്ള ഏറ്റുമുട്ടിൽ തുടരുകയാണെന്നാണ് സേന വൃത്തങ്ങൾ അറിയിക്കുന്നത്. ലക്ഷർ-ഇ-തൊയിബയുമായി നിഴലായി പ്രവർത്തിക്കുന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...