ചെന്നൈ : ജല്ലിക്കെട്ട് നടത്താൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് തമിഴ് നാട്ടിൽ കൃഷ്ണഗിരിയിൽ ദേശീയപാത ഉപരോധം. ഇന്ന് ഫെബ്രുവരി രാവിലെ ആറ് മണി മുതൽ കൃഷ്ണഗിരി ജില്ലിയിലെ ഗോബസന്ദിരം ഗ്രാമ വാസികളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സുരക്ഷ, മൃഗ സംരക്ഷണം തുടങ്ങിയ പ്രശ്നങ്ങളെ മുൻ നിർത്തി ജില്ല അധികാരികൾ ജല്ലിക്കെട്ട് നടത്താൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഗ്രാമവാസികൾ പ്രതിഷേധവുമായി ചെന്നൈ-ബെംഗളൂരു ദേശീയപാത ഉപരോധിക്കുന്നത്. ഏകദേശം ആറ് മണിക്കൂറോളമാണ് ഗ്രാമവാസികൾ ദേശീയപാത ഉപരോധിച്ചത്.
പ്രതിരോധത്തിനിടെ പ്രതിഷേധക്കാർ കെഎസ്ആർടിസി സ്വിഫ്റ്റ് ഉൾപ്പെടെ സർക്കാർ, സ്വകാര്യ ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. പത്തോളം ബസുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറുന്നു. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് നിരവധി വാഹനങ്ങളായി പ്രതിഷേധത്തെ തുടർന്ന് ട്രാഫിക് ബ്ലോക്കിൽ പെട്ട് കിടക്കുന്നത്. ദേശീയപാത ഉപരോധത്തിൽ നിന്നും പ്രതിഷേധക്കാർ പിന്മാറാതെ വന്നപ്പോൾ പോലീസ് ലാത്തി വീശി.
ALSO READ : Jallikattu 2023 : ജെല്ലിക്കെട്ടിൽ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
ഗ്രാമവാസികൾ ജല്ലിക്കെട്ടും അതിനോടൊപ്പം കാളയോട്ട മത്സരം നടത്താൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് ഒരു മാസം മുമ്പെ ജില്ല കലക്ടറിന് അപേക്ഷ സമർപ്പിച്ചിരുന്നു. വിവിധ വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം ജില്ല കലക്ടർ ജല്ലിക്കെട്ട് സംഘടിപ്പിക്കാൻ അനുമതി നിഷേധിക്കുകയായിരുന്നു. പ്രതിഷേധം കനത്തതോടെ ജില്ല പോലീസ് മേധാവിയും സബ് കലക്ടറും ഗ്രാമവാസികളുടെ സമാധാന ചർച്ച നടത്തി. തുടർന്ന് ജില്ല കലക്ടർ ജല്ലിക്കെട്ടും കാളയോട്ട മത്സരം സംഘടിപ്പിക്കാൻ അനുമതി നൽകിയതിന് ശേഷമാണ് പ്രതിഷേധക്കാർ ദേശീയപാത ഉപരോധം അവസാനിപ്പിച്ചത്.