ഐഎസ്ആർഒ ചാരക്കേസ്; ഡികെ ജയിൻ റിപ്പോർട്ട് ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും

ജസ്റ്റിസ് ഡികെ ജയിൻ അധ്യക്ഷനായ സമിതി മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് പരി​ഗണിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 15, 2021, 11:37 AM IST
  • തന്നെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയതാണെന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ഹർജിയിലാണ് 2018 സെപ്തംബർ 14ന് സുപ്രീംകോടതി മൂന്നം​ഗ സമിതി രൂപീകരിച്ചത്
  • കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻ അഡീഷണൽ സെക്രട്ടറി ബികെ പ്രസാദ്, കേരള മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വിഎസ് സെന്തിൽ എന്നിവരാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളായി സമിതിയിൽ ഉള്ളത്
  • മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്പിമാരായ കെകെ ജോഷ്വ, എസ് വിജയൻ, ഐബി മുൻ ഡയറക്ടർ ആർബി ശ്രീകുമാർ തുടങ്ങിയ ഉദ്യോ​ഗസ്ഥർക്ക് എതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണം
  • ഗൂഢാലോചന നടന്നുവെന്നാണ് ജസ്റ്റിസ് ജയിൻ സമിതിയുടെ കണ്ടെത്തലെങ്കിൽ അതേക്കുറിച്ചുള്ള അന്വേഷണമോ മറ്റ് നടപടികളോ സുപ്രീംകോടതി തീരുമാനിക്കും
ഐഎസ്ആർഒ ചാരക്കേസ്; ഡികെ ജയിൻ റിപ്പോർട്ട് ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും

ന്യൂഡൽഹി: ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഐഎസ്ആർഒ (ISRO) ചാരക്കേസിൽ കുടുക്കിയ ഉദ്യോ​ഗസ്ഥർ ആരെന്ന റിപ്പോർട്ട് സുപ്രീംകോടതി (Supreme Court) ഇന്ന് പരി​ഗണിക്കും. ജസ്റ്റിസ് ഡികെ ജയിൻ സമിതി സമർപ്പിച്ച റിപ്പോർട്ട് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരി​ഗണിക്കുന്നത്. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ജസ്റ്റിസ് ഡികെ ജയിൻ അധ്യക്ഷനായ സമിതി മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് പരി​ഗണിക്കുന്നത്.

തന്നെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയതാണെന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ഹർജിയിലാണ് 2018 സെപ്തംബർ 14ന് സുപ്രീംകോടതി മൂന്നം​ഗ സമിതി രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻ അഡീഷണൽ സെക്രട്ടറി ബികെ പ്രസാദ്, കേരള മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വിഎസ് സെന്തിൽ എന്നിവരാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളായി സമിതിയിൽ ഉള്ളത്. മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്പിമാരായ കെകെ ജോഷ്വ, എസ് വിജയൻ, ഐബി മുൻ ഡയറക്ടർ ആർബി ശ്രീകുമാർ തുടങ്ങിയ ഉദ്യോ​ഗസ്ഥർക്ക് എതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണം.

ALSO READ: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി

ജെയിൻ സമിതിയുടെ റിപ്പോർട്ട് ഉടൻ പരി​ഗണിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞയാഴ്ച സുപ്രീംകോടതിയോട് (Supreme Court) ആവശ്യപ്പെട്ടു. ദേശീയപ്രാധാന്യമുള്ള കേസാണെന്നും വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിൽ സുപ്രീംകോടതിയുടെ തുടർനടപടി നിർണായകമാണ്. കേസിൽ കക്ഷി ചേരാനായി കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുക്കും. ഉദ്യോ​ഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. കേസ് അന്വേഷിച്ച കേരള പൊലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉദ്യോ​ഗസ്ഥർക്കെതിരെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാർശ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.

​ഗൂഢാലോചന നടന്നുവെന്നാണ് ജസ്റ്റിസ് ജയിൻ സമിതിയുടെ കണ്ടെത്തലെങ്കിൽ അതേക്കുറിച്ചുള്ള അന്വേഷണമോ മറ്റ് നടപടികളോ സുപ്രീംകോടതി തീരുമാനിക്കും. അന്വേഷണ ഉദ്യോ​ഗസ്ഥരായിരുന്ന സിബി മാത്യൂസ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News