ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വഭാവസവിശേഷത ഏവര്‍ക്കും സുപരിചിതമാണ്.. ലോകം ആദരിക്കുന്ന മഹത് വ്യക്തികളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ന് രാവിലെ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്‍മാരെ അഭിസംബോധന ചെയ്ത സന്ദര്‍ഭം ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു. അവസാന നിമിഷം നേരിട്ട പരാജയത്തില്‍ ഏറെ ദു:ഖിതരായിരുന്ന ശാസ്ത്രജ്ഞര്‍ക്ക് അദ്ദേഹം ആശ്വാസം പകരുകയായിരുന്നു!!
എന്നാല്‍, ഏവരെയും അമ്പരപ്പിച്ചത് മറ്റൊന്നായിരുന്നു. ചാന്ദ്രയാന്‍-2 പദ്ധതി വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ വികാരാധീനനായ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവനെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ച പ്രധാനമന്ത്രിയേയാണ് ഇന്ന് രാജ്യം കണ്ടത്!!
ശാസ്ത്രജ്ഞന്‍മാരെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി യാത്ര പറഞ്ഞ അവസരത്തിലാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ വിങ്ങിപ്പൊട്ടിയത്. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ മാറോടണച്ച് ആശ്വസിപ്പിക്കുകയായിരുന്നു. ഇത് ചുറ്റും നിന്നവരെയെല്ലാം സങ്കടത്തിലാഴ്ത്തി. ചന്ദ്രയാന്‍-2 ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ സങ്കടത്തിലാക്കിയത്.
രാവിലെ 8 മണിക്ക് ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തെത്തി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മടങ്ങുമ്പോഴായിരുന്നു വികാര നിര്‍ഭരമായ രംഗങ്ങള്‍ ഉണ്ടായത്. നിറകണ്ണുകളോടെ തന്നെ യാത്രയാക്കാനെത്തിയെ കെ. ശിവനെ കെട്ടിപ്പിടിച്ച പ്രധാനമന്ത്രി ഏറെ നേരം പുറത്ത് തട്ടി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയായിരുന്നു!!
രാജ്യത്തെ പ്രധാനമന്ത്രിയുടെ ആശ്വാസവാക്കുകള്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവനെ സംബന്ധിച്ചിടത്തോളം മറ്റേത് ബഹുമതിയേക്കാളും ഉന്നതമാണ്!!
അതേ, പ്രധാനമന്ത്രിയുടെ ആലിംഗനത്തിന് 133 കോടിയുടെ മാറ്റ് തന്നെ!! കെ. ശിവനെ മാറോടണച്ചത് പ്രധാനമന്ത്രി മാത്രമല്ല, അദ്ദേഹത്തോടൊപ്പം രാജ്യത്തെ 133 കോടിയോളം വരുന്ന ജനങ്ങള്‍ക്കൂടിയാണ്!!
#WATCH PM Narendra Modi hugged and consoled ISRO Chief K Sivan after he(Sivan) broke down. #Chandrayaan2 pic.twitter.com/bytNChtqNK
— ANI (@ANI) September 7, 2019
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ചാന്ദ്രയാന്‍-2, വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാൻഡി൦ഗ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചിത' സമയത്തിന് മിനിറ്റുകള്‍ മുന്‍പാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദ്രനില്‍ നിന്നും 2.1 കിലോമീറ്റര്‍ ദൂരെവെച്ചാണ് ലാന്‍ഡറില്‍ നിന്നും ആശയ വിനിമയം നഷ്ടമായത്.
നിര്‍ണായകമായ സോഫ്റ്റ് ലാൻഡി൦ഗ് തുടങ്ങി 10 മിനിറ്റുകള്‍ക്ക് ശേഷമാണ് പാളിച്ച സംഭവിച്ചത്. ഇതോടെ ചാന്ദ്രയാന്‍ 2 അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.